Home LATEST ഐഓഎസ് 13 പുറത്തിറക്കി:ഡാര്‍ക്ക് മോഡും, പുതിയ ഫീച്ചറുകളും

ഐഓഎസ് 13 പുറത്തിറക്കി:ഡാര്‍ക്ക് മോഡും, പുതിയ ഫീച്ചറുകളും

ഐഫോണുകൾക്കും, ഐപോഡുകൾക്കും വേണ്ടി ആപ്പിൾ ഐഓഎസിന്റെ പുതിയ പതിപ്പായ ഐഓഎസ് 13 പുറത്തിറക്കി. ഐപാഡിന് പ്രത്യേകം ഐപാഡ് ഓഎസും അവതരിപ്പിച്ചു. കാലിഫോർണിയയിലെ സാൻജോസിൽ നടക്കുന്ന ഈ വർഷത്തെ ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലാണ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പുതിയ പതിപ്പുകൾ അവതരിപ്പിച്ചത്.നിരവധി പുതിയ ഫീച്ചറുകളും മാറ്റങ്ങളും ഉൾപ്പെടുത്തിയാണ് ഐഓഎസ് 13 അവതരിപ്പിച്ചത്. ഡാർക്ക് മോഡ്, പുതിയ ആപ്പിൾ മാപ്പ്, ഫോട്ടോസ് ആപ്പിലെ പരിഷ്കാരങ്ങൾ എന്നിവ അവയിൽ ചിലതാണ്. നിലവിൽ ഡെവലപ്പർമാർക്കായി പുതിയ ഓഎസ് ലഭ്യമാക്കിയിട്ടുണ്ട്.ഈ മാസം അവസാനത്തോടെ ഓഎസിന്റെ പബ്ലിക്ക് ബീറ്റാ പതിപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കും.ആപ്ലിക്കേഷനുകളിലടക്കം ഫോണിൽ പൂർണമായും വെള്ള പശ്ചാത്തലം ഒഴിവാക്കി ഇരുണ്ട നിറം കൊണ്ടുവരുന്ന ഡാർക്ക് മോഡ് സംവിധാനമാണ് ഐഓഎസ് 13 ൽ കൊണ്ടുവന്നിട്ടുള്ളത്. ഐഓഎസിൽ തന്നെയുള്ള ഡാർക്ക് മോഡ് ആപ്പ് ഡെവലപ്പർമാർക്ക് പ്രയോജനപ്പെടുത്താം.ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന മെഷീൻ ലേണിങ് സംവിധാനം ഉപയോഗിച്ച് ഫോട്ടോസ് ആപ്പിലെ ചിത്രങ്ങൾ ക്രമീകരിക്കും. മെഷീൻ ലേണിങ് സംവിധാനം വഴി ചിത്രങ്ങൾ ക്രമീകരിക്കുന്നതിലൂടെ ചിത്രങ്ങൾ വളരെ എളുപ്പം തിരഞ്ഞുകണ്ടുപിടിക്കാൻ സാധിക്കും. ചിത്രങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.സ്വകാര്യതയ്ക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി ആപ്പുകളിലും മറ്റ് സേവനങ്ങളിലും സൈൻ ഇൻ ചെയ്യുന്നതിനായി ആപ്പിൾ പുതിയ ഐപ്പിൾ ഐഡി അവതരിപ്പിച്ചു. ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നതിന് പകരം ആപ്പിൾ ഐഡി ഓതന്റിക്കേഷൻ ഉപയോഗിക്കാം. ഈ സൗകര്യം ലഭ്യമില്ലാത്ത ഇടങ്ങളിൽ ഉപയോക്താക്കൾക്ക് പ്രത്യേകം ഇമെയിൽ അഡ്രസ് ഉണ്ടാക്കാനും അവ ആപ്പുകളുമായും വെഹ്സൈറ്റുകളുമായും പങ്കുവെക്കാം. ആപ്പിൾ ഐഡി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ഉപയോക്താക്കളെ പഠിക്കുന്നതിനായി ഉപയോഗിക്കില്ലെന്നും ആപ്പിൾ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ആപ്പിൾ മാപ്പ്സ് അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ റോഡുകളും, കാൽനടയാത്രക്കാർക്കുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളുടെ ത്രിമാന ദൃശ്യങ്ങളും ആപ്പിൾ മാപ്പ്സ് വാഗ്ദാനം ചെയ്യുന്നു. ഗൂഗിൾ മാപ്പിലേത് പോലെ, മാപ്പ് ലൊക്കേഷൻ മറ്റുള്ളവരുമായി പങ്കുവെക്കാനും ആപ്പിൾ മാപ്പിൽ സാധിക്കും. അമേരിക്കൻ നഗരങ്ങൾക്കായിരിക്കും ഈ മാറ്റങ്ങളുടെ ആനുകൂല്യം ആദ്യം ലഭിക്കുക.റിമൈന്റർ , മെസേജസ്, നോട്ട്സ്, ഫയൽസ്, ഹെൽത്ത് ആപ്ലിക്കേഷനുകളും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ചിട്ടുണ്ട്. സിരി അസിസ്റ്റന്റിലും പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.ഫോണിന്റെ പ്രവർത്തന ക്ഷമതയും വേഗതയും വർധിപ്പിക്കുന്നതിനായി ആപ്പിൾ ആപ്ലിക്കേഷനുകളുടെയും അപ്ഡേറ്റുകളുടെയും വലിപ്പം കുറക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...