Home LATEST ഭൂമിയിലെ പത്തുലക്ഷം സസ്യങ്ങളും ജീവജാലങ്ങളും വംശനാശത്തിലേക്കെന്ന‌് യു‌എൻ പഠനം.

ഭൂമിയിലെ പത്തുലക്ഷം സസ്യങ്ങളും ജീവജാലങ്ങളും വംശനാശത്തിലേക്കെന്ന‌് യു‌എൻ പഠനം.

മനുഷ്യന്റെ നിലനിൽപ്പിന‌് ഭീഷണിയായി ഭൂമിയിലെ പത്തുലക്ഷം സസ്യങ്ങളും ജീവജാലങ്ങളും വംശനാശത്തിലേക്കെന്ന‌് യു‌എൻ പഠനം. മുൻ പഠനങ്ങളിൽനിന്ന‌് വ്യത്യസ‌്തമായി ജീവികളും സസ്യങ്ങളും അപ്രത്യക്ഷമാകുമ്പോൾ മനുഷ്യന്റെ ആരോഗ്യത്തെയും ഭക്ഷണത്തെയും വെള്ളത്തെയും എങ്ങനെ നേരിട്ട‌് ബാധിക്കുമെന്ന‌് പഠനം തെളിയിക്കുന്നു.ഇന്റർഗവൺമെന്റൽ സയൻസ‌് പോളിസി പ്ലാറ്റ‌്ഫോം ഓൺ ബയോ ഡൈവേഴ‌്സിറ്റി ആന്റ‌് ഇക്കോസിസ‌്റ്റമാണ‌് 50 രാജ്യങ്ങളിലെ 150 ഗവേഷകരുടെ മൂന്നുവർഷത്തെ പഠനം ക്രോഡീകരിച്ചത‌്. ലോകത്തിലെ പ്രധാനപ്പെട്ട സർവകലാശാലകളിലെ ഏഴ‌ു ‌ശാസ‌്ത്രജ്ഞർ നേതൃത്വം നൽകി. 132 രാജ്യങ്ങളുടെ പ്രതിനിധികൾ കണ്ടെത്തലുകൾ അംഗീകരിച്ച‌് ഒപ്പു വച്ചു.പത്ത‌് ലക്ഷം സസ്യങ്ങളും ജീവജാലങ്ങളും നമുക്ക‌് നഷ‌്ടപ്പെടുന്നുവെന്നതിനെക്കാൾ ഞെട്ടിക്കുന്ന പ്രശ‌്നം അത‌് മനുഷ്യന്റെ നിലനിൽപ്പിനെ ബാധിക്കുന്നവെന്നതു തന്നെയാണെന്ന‌് പാനലിന്റെ അധ്യക്ഷനായി ബ്രിട്ടിഷ‌് രസതന്ത്രജ്ഞൻ റോബർട്ട‌് വാട‌്സൺ പറഞ്ഞു. നമ്മൾ പ്രകൃതിയെ കുറിച്ച‌് ആകുലരാണ‌് എന്നാൽ നമ്മൾ മനുഷ്യന്റെ നിലനിൽപ്പിനെ കുറിച്ച‌് കൂടുതൽ ആകുലരാണ‌്. എന്തിനെയും മനുഷ്യനുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നമ്മുടെ പ്രവർത്തനം കേവല പരിസ്ഥിതി വാദത്തിൽ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധം സസ്യജന്തു ജാലങ്ങൾ ഭീഷണിനേരിടുകയാണ‌്. സമാനതകളില്ലാത്ത തരത്തിൽ പ്രകൃതിയുടെ വീഴ‌്ചാ നിരക്ക‌ും വംശനാശ നിരക്കും വർദ്ധിക്കുകയാണ‌്. മനുഷ്യനിർമിതമായ കലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിലെ താളപ്പിഴകളും നിയന്ത്രിക്കാൻ റിപ്പോർട്ട്‌ ലോക രാജ്യങ്ങളുടെ സർക്കാരുകളോട‌് ആവശ്യപ്പെട്ടു.വ്യാപകമായ കീടനാശിനി ഉപയോഗവും മലിനീകരണവും അനിയന്ത്രിത മത്സ്യബന്ധനവും നാഗരികതയും വരുത്തിവച്ച നാശത്തിനു മീതേ ചൂടേറുന്ന കാലാവസ്ഥയും ജൈവസമ്പത്തിനെ പ്രതികൂലമായി ബാധിച്ചു. ഓരോ രണ്ടു ഡിഗ്രീ സെൽഷ്യൽസ‌് വർദ്ധിപ്പിക്കുമ്പോഴും കടലിലെ ആവാസവ്യവസ്ഥ തകരുകയാണ‌്. കടലിലെ അമ്ലത്തിന്റെ അളവ‌് മത്സ്യങ്ങൾക്ക‌് ഭീഷണിയാകുമ്പോൾ അത‌് നേരിട്ട‌് ബാധിക്കുന്നത‌് കടലോരത്തെ മനുഷ്യരുടെ ആഹാരശീലത്തെയും ജീവനോപാധിയെയുമാണ‌്.കീടനാശിനികളും കൊതുകിനെ തുരത്തുന്ന മരുന്നുകളും പൂമ്പാറ്റകളെയും വണ്ടുകളെയും ഇല്ലാതാക്കിയത‌് പരാഗണത്തെയും ഇവയെ ഭക്ഷിച്ചു ജീവിക്കുന്ന മറ്റു ജീവികളെയും ബാധിച്ചു. എന്നാൽ പ്രവർത്തിക്കാനും മാറ്റം വരുത്താനും ഇപ്പോഴും വൈകിയിട്ടില്ലെന്ന‌് റിപ്പോർട്ട് പരാമർശിക്കുന്നു. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ മൂലധന നിക്ഷേപമുള്ള സമ്പന്നർ എതിർക്കാൻ സാധ്യതയുണ്ടെന്ന‌് റിപ്പോർട്ടിൽ ഒപ്പുവച്ച രാജ്യങ്ങൾ സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...