Home LATEST അമേരിക്കൻ നിരോധനം:വാവെയുടെ ഉത്പാദനത്തേയും ബാധിക്കുന്നു.

അമേരിക്കൻ നിരോധനം:വാവെയുടെ ഉത്പാദനത്തേയും ബാധിക്കുന്നു.

ചൈനീസ് കമ്പനിയായ വാവെക്കെതിരായ അമേരിക്കൻ നിരോധനം കമ്പനിയുടെ സ്മാർട്ട് ഫോൺ ഉൽപാദനത്തെ ബാധിക്കുന്നതായി റിപ്പോർട്ട്.ലോകത്തെ വിവിധ കമ്പനികള്‍ക്ക് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ ഏറ്റവും പ്രശസ്തമായ ചൈനീസ് കമ്പനികളിലൊന്നായ ഫോക്‌സ്‌കോണ്‍ വാവെയ്ക്കു വേണ്ടിയുള്ള നിർമ്മാണം നിർത്തിയതായി റിപ്പോർട്ട്.വാവെക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന തങ്ങളുടെ പല യൂണിറ്റുകളിലും നിർമ്മാണം നിർത്തിയതായി കമ്പനി റിപ്പോര്‍ട്ട് .വാവെയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണിന്റെ നിര്‍മാണശാലകള്‍ പ്രവര്‍ത്തനം നിർത്തിയെന്ന് റിപ്പോര്‍ട്ടു ചെയ്തത് സൗത് ചൈന മോണിങ് പോസ്റ്റ് ആണ്. വാവെയ് പുതിയ ഫോണുകള്‍ക്കുള്ള ഓര്‍ഡറിന്റെ എണ്ണം കുറച്ചതിനാല്‍ പല യൂണിറ്റുകളും പൂട്ടിയെന്നാണ് അവര്‍ പറയുന്നത്.2020തോടെ ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് സാംസങ്ങിനെ മറികടക്കണമെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം സ്ഥാനത്തുള്ള വാവെയ് കുതിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അമേരിക്കയുമായുള്ള പ്രശ്‌നങ്ങളാല്‍ വാവെയുടെ ആ സ്വപ്‌നം തകര്‍ന്നുവെന്നു വേണം കരുതാന്‍. പുതിയ സാഹചര്യത്തില്‍ ആ ആഗ്രഹം നടക്കുമോ എന്നു പറയാനാവില്ലെന്ന് വാവെയുടെ സബ് ബ്രാന്‍ഡായ ഓണറിന്റെ പ്രസിഡന്റ് സാവോ മിങ് പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസം വാവെയ് ലോകമെമ്പാടുമായി 59.1 ദശലക്ഷം സ്മാര്‍ട് ഫോണുകളാണ് വിതരണത്തിനെത്തിച്ചത്. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങും രണ്ടാം സ്ഥാനത്ത് വാവെയും മൂന്നാം സ്ഥാനത്ത് ആപ്പിളുമാണ്.ചിപ്പ് നിര്‍മാതാക്കളായ ഇന്റലും, ക്വാല്‍കവും അടക്കമുള്ള പല കമ്പനികളും വാവെയുമായുള്ള സഹകരണം അവസാനിപ്പിച്ചു. തങ്ങളുടെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് വാവയ്ക്കു നല്‍കിവന്ന ലൈസന്‍സ് ഗൂഗിള്‍ പിന്‍വലിച്ചിരുന്നു. വാവെയുടെ ഇനി ഇറങ്ങാന്‍ പോകുന്ന ഫോണുകള്‍ക്ക് ഗൂഗിളിന്റെ ആപ്പുകളായ പ്ലേസ്റ്റോര്‍, മാപ്‌സ്, യുട്യൂബ്, ക്രോം തുടങ്ങിയവ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. വാവെയ് കമ്പനിക്ക് ചൈനീസ് സർക്കാരുമായി വളരെയടുത്ത ബന്ധമാണ് ഉള്ളതെന്നും അതിനാല്‍ അവര്‍ അമേരിക്കയ്ക്ക് സുരക്ഷാഭീഷണിയാകുമെന്നാണ് അമേരിക്ക പറയുന്നത്.അതേസമയം, വാവെയ് പറയുന്നത് തങ്ങള്‍ സ്വന്തം മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. കമ്പനിയുടെ മൊബൈല്‍ ബിസിനസ് തലവന്‍ റിച്ചാഡ് യു ആണ് ഇക്കാര്യം പറഞ്ഞത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ‘ആര്‍ക്ക് ഒഎസ്’ എന്നായിരിക്കുമത്രെ. സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബുകള്‍, വെയറബ്ള്‍സ്, ടിവികള്‍ തുടങ്ങി പല തരം ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമായിരിക്കും പുതിയ ഒഎസ് എന്നാണ് അവരുടെ അവകാശവാദം. ഈ വര്‍ഷം തന്നെ ഓപ്പറേറ്റിങ് സിസ്റ്റം വരുമെന്നും അവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...