Home LATEST വിപണിയിലിറങ്ങിയ 5ജി സ്മാർട്ഫോണുകൾ

വിപണിയിലിറങ്ങിയ 5ജി സ്മാർട്ഫോണുകൾ

ലോകം 5 ജി യുഗത്തിലേക്ക് മാറിയതോടെ 5 ജി സൗകര്യം നൽകുന്ന സ്മാർട്ട് ഫോണുകൾക്ക് പ്രസക്തി കൂടിയിരിക്കുകയാണ്. യൂറോപ്പിൽ മൊബൈൽ ദാതാവായ ഇ ഇ നെറ്റ്വർക്ക് 5 ജി സൗകര്യം നൽകിത്തുടങ്ങി. യൂറോപ്പിലെ മറ്റൊരു പ്രധാന നെറ്റ് വർക്കായ വോഡഫോൺ അടുത്ത മാസം 5 ജി സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചു കഴിഞ്ഞു.5 ജി സർവ്വീസ് ആസ്വദിക്കുന്നതിന് അതിന് ഉതകുന്ന ഫോണുകളും ആവശ്യമാണ്. ഇതു വരെ വിപണിയിൽ ലഭ്യമായതും വരാനിരിക്കുന്നതുമായ 5 ജി ഫോണുകളുടെ വിവരങ്ങളാണ് ഇവിടെ നിൽകുന്നത്.സാംസങ്ങ് S10 സീരീസിൽ 5 ജി സൗകര്യം പ്രഖ്യാപിച്ചിരുന്നു.സാംസങിന് പിന്നാലെ ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേയാണ് വാവേ മേറ്റ് എക്സ് 5ജി ഫോൺ അവതരിപ്പിച്ചെങ്കിലും ആഗോള വിപണിയിൽ വാവേ പ്രതിസന്ധിയിലായതോടെ ഈ ഫോൺ പുറത്തിറങ്ങിയിട്ടില്ല

വൺ പ്ലസ് 7 പ്രോ 5ജി

യൂറോപ്യൻ വിപണിയിൽ വിൽപനയ്ക്കെത്തിയ സ്മാർട്ഫോണുകളിലൊന്നാണ് വൺപ്ലസ് 7 പ്രോ 5ജി. യൂറോപ്പിൽ വിൽപനയ്ക്കെത്തിയ ആദ്യ 5ജി സ്മാർട്ഫോൺ ആണിത്.ട്രിപ്പിൾ റിയർ ക്യാമറ, 90ഹെർട്സ് ക്യുഎച്ച്ഡി പ്ലസ് ഫ്ളൂയിഡ് അമോലെഡ് സ്ക്രീൻ, പെരിസ്കോപ് പോലെ ഉയർന്നുവരുന്ന 16 മെഗാപിക്സൽ പോപ്പ് അപ്പ് സെൽഫി ക്യാമറ എന്നിവയാണ് ഈ ഫോണിലുള്ളത്.റിയർ ക്യാമറിയിൽ 48എംപി + 8എംപി + 16എംപി സെൻസറുകളാണുള്ളത്. 256 ജിബി സ്റ്റോറേജും 8 ജിബി റാമും ഉണ്ട്. ഇഇ 5ജി നെറ്റ് വർക്കുമായി സഹകരിച്ചാണ് യു.കെയിൽ വൺപ്ലസ് 5ജി സേവനം നൽകുന്നത്.

ഷാവോമി എംഐ മിക്സ്3

വോഡഫോണുമായി സഹകരിച്ചാണ് ഷാവോമി എംഐ മിക്സ് 3 സ്മാർട്ഫോൺ 5ജി സേവനം എത്തിക്കുന്നത്. വോഡഫോൺ 5ജി ജൂലായിൽ സേവനം ആരംഭിക്കുന്നത് മുതലേ ഈ ഫോണിൽ 5ജി കിട്ടിത്തുടങ്ങൂ. അതുവരെ 4ജി മാത്രമേ ഫോണിൽ ലഭിക്കൂ.ഈ ഫോണിൽ ഒറ്റസെക്കന്റിൽ 256 എംബി വലിപ്പമുള്ള 15 മിനിറ്റ് വീഡിയോ ഫയൽ അല്ലെങ്കിൽ 320 കെബിപിഎസ് വലിപ്പമുള്ള 23 എംപിത്രീ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് ഷാവോമി അവകാശപ്പെടുന്നു.2340 x 1080 പിക്സൽ റസലൂഷനിലുള്ള 6.39 ഇഞ്ച് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 855, 12 മെഗാപിക്സലിന്റെ രണ്ട് റിയർ ക്യാമറ സെൻസറുകൾ. 24 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റേയും സെൻസറുകളടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറ, ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നീ സൗകര്യങ്ങൾ എംഐ മിക്സ് 3 5ജി ഫോണിൽ ലഭിക്കും.

സാംസങ് ഗാലക്സി എസ്10 5ജി

ഇഇ യുടേയും വോഡഫോണിന്റെയും 5ജി നെറ്റ് വർക്കുകളിൽ സാംസങ് എസ്10 5ജി ഉപയോഗിക്കാം. ജൂൺ ഏഴോടെ ഫോൺ വിപണിയിലെത്തും. ഫെബ്രുവരിയിലാണ് സാംസങ് ഈ 5ജി ഫോൺ അവതരിപ്പിച്ചത്. 5ജി സൗകര്യമില്ലാത്ത പതിപ്പും ഗാലക്സി എസ്10 നുണ്ട്.3040 x 1440 പിക്സലിന്റെ 6.7 ഇഞ്ച് ഇൻഫിനിറ്റി-ഒ ഡിസ്പ്ലെ, എക്സിനോസ് 9820 പ്രൊസസർ, 16എംപി + 12എംപി+ 12എംപി റിയർ ക്യാമറ, 10എംപി സെൽഫി ക്യാമറ, 256 ജിബി സ്റ്റോറേജ് 8 ജിബി റാം എന്നിവ ഫോണിനുണ്ട്.


ഓപ്പോ റെനോ 5ജി

സാംസങ് ഗാലക്സി എസ് 10 നെ പോലെ ഓപ്പോ റെനോ 5ജിയും ജൂൺ 7 മുതലാണ് വിപണിയിലെത്തുക. ഇഇ നെറ്റ് വർക്ക് ഉപയോഗിച്ചാണ് ഓപ്പോ 5ജി സേവനം നൽകുക. പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് ഓപ്പോ റെനോ 5ജിയിലുള്ളത്.6.6 ഇഞ്ച്, 1080 x 2340 പിക്സൽ റസലൂഷൻ, ക്വാൽകോം എസ്ഡിഎം 855 സ്നാപ്ഡ്രാഗൺ 855 പ്രൊസസർ, 48 എംപി + 13 എംപി + 8 എംപി റിയർ ക്യാമറ, 16എംപി സെൽഫി ക്യാമറ, 256ജിബി സ്റ്റോറേജ്, 8 ജിബി റാം എന്നിവ ഫോണിലുണ്ടാവും.

എൽജി വി50 തിങ്ക് 5ജി

ഇഇ നെറ്റ് വർക്ക് വഴിയാണ് എൽജി വി 50 തിങ്ക് 5ജി എത്തുന്നത്. എന്നുമുതൽ ഫോൺ ലഭ്യമാവുമെന്ന് വ്യക്തമല്ല.രണ്ട് സ്ക്രീനുകളുള്ള ഫോൺ ആണിത്. ഇതുവഴി രണ്ട് പ്രവൃത്തികൾ ഒരേസമയം ചെയ്യാം. അതായത് ഒരു സ്ക്രീനിൽ സിനിമ കാണുമ്പോൾ മറ്റേ സ്ക്രീനിൽ ചാറ്റ് ചെയ്യാം.1040 X 3120 പിക്സൽ റസലൂഷനിൽ 6.4 ഇഞ്ച് പി ഓഎൽഇഡി. ക്വാൽകോം എസ്ഡിഎം855 സ്നാപ്ഡ്രാഗൺ 855 പ്രൊസസർ,2 എംപി + 12 എംപി + 16 എംപി റിയർ ക്യാമറ, 8 എംപി+ 5 എംപി സെൽഫി ക്യാമറ എന്നിവ ഫോണിനുണ്ട്. 128ജിബി സ്റ്റോറേജും 6ജിബി റാം ശേഷിയും ഫോണിനുണ്ടാവും

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...