Home LATEST ചൊവ്വയുടെ ധ്രുവപ്രദേശങ്ങളിൽ വന്‍ ഹിമനിക്ഷേപം കണ്ടെത്തി

ചൊവ്വയുടെ ധ്രുവപ്രദേശങ്ങളിൽ വന്‍ ഹിമനിക്ഷേപം കണ്ടെത്തി

ഉരുകി തീര്‍ന്നാല്‍ ചുവന്ന ഗ്രഹത്തെ മുഴുവനായും അഞ്ച് അടി ഉയരത്തില്‍ മുക്കാന്‍ ശേഷിയുള്ള മഞ്ഞ് നിക്ഷേപം ചൊവ്വയില്‍ കണ്ടെത്തി. ചൊവ്വയുടെ ധ്രുവപ്രദേശങ്ങളിലാണ് ഈ വന്‍ ഹിമനിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിലെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞിനെ അപേക്ഷിച്ച് ചുരുങ്ങിയതും മെഴുകു രൂപത്തിലുമാണ് ചൊവ്വയിലെ മഞ്ഞുനിക്ഷേപം. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും ഒന്നര കിലോമീറ്ററോളം ആഴത്തില്‍ മണ്ണും മഞ്ഞും ചേര്‍ന്ന രൂപത്തിലാണ് ഈ ഹിമനിക്ഷേമുള്ളത്.നാസയുടെ ചൊവ്വാ നിരീക്ഷണ വാഹനത്തിന്റെ ഈ കണ്ടെത്തല്‍ വലിയ അദ്ഭുതത്തോടെയാണ് ശാസ്ത്രലോകം സ്വീകരിച്ചിരിക്കുന്നത്. ചൊവ്വയിലെ ജലസാന്നിധ്യം തന്നെ വലിയ കാര്യമാണെന്നിരിക്കെയാണ് ചൊവ്വയെ അടിമുടി വെള്ളത്തില്‍ മൂടാന്‍ ശേഷിയുള്ള വന്‍ മഞ്ഞു നിക്ഷേപം തന്നെ കണ്ടെത്തിയിരിക്കുന്നത്. ഇത്രയേറെ വലിയ മഞ്ഞുശേഖരം ചൊവ്വയില്‍ കണ്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ടെക്‌സാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗിയോഫിസിക്‌സ് സര്‍വകലാശാലയിലെ റിസര്‍ച്ചര്‍ സ്റ്റെഫാനോ നെറോസി പ്രതികരിച്ചത്.കഴിഞ്ഞ ഹിമയുഗത്തില്‍ ഉണ്ടായ മഞ്ഞ് നിക്ഷേപം ധ്രുവപ്രദേശങ്ങളില്‍ ശേഖരിക്കപ്പെടുകയും ചൂടിനെയും റേഡിയേഷനേയും അതിജീവിക്കുകയും ചെയ്തുവെന്നാണ് ഗവേഷകരുടെ നിഗമനം. അരലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ചൊവ്വയില്‍ നിന്നും വന്‍ മഞ്ഞു നിക്ഷേപങ്ങള്‍ അപ്രത്യക്ഷമായെന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ഉപരിതലത്തില്‍ കാണുന്നതിനേക്കാള്‍ മഞ്ഞു നിക്ഷേപം ചൊവ്വക്കുള്ളിലുണ്ടാകുമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ബഹിരാകാശ ഏജന്‍സികളും കമ്പനികളും വ്യാപകമായി നടത്തുന്നതിനിടയിലെ ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകുമെന്നുറപ്പ്. ചൊവ്വയില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധ്യമായ കോളനിയുടെ മാതൃക തയാറാക്കിയ കമ്പനിക്ക് അടുത്തിടെയാണ് നാസ അഞ്ച് ലക്ഷം ഡോളര്‍ ഇനാം നല്‍കിയത്. സ്വകാര്യ ബഹിരാകാശ കമ്പനികളായ സ്‌പേസ് എക്‌സ് ചൊവ്വാ, ചാന്ദ്ര ദൗത്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള വഴിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...