Home LATEST അമേരിക്കൻ വിസ വേണോ,അഞ്ചു വർഷത്തെ സോഷ്യൽമീഡിയ അക്കൗണ്ട് വിവരങ്ങൾ നൽകണം

അമേരിക്കൻ വിസ വേണോ,അഞ്ചു വർഷത്തെ സോഷ്യൽമീഡിയ അക്കൗണ്ട് വിവരങ്ങൾ നൽകണം

ഇനി മുതൽ അമേരിക്കൻ വിസ ലഭിക്കണമെങ്കില്‍ അപേക്ഷിക്കുന്നവന്റെ അഞ്ചു വർഷത്തെ സോഷ്യൽമീഡിയ അക്കൗണ്ട് വിവരങ്ങൾ നൽകേണ്ടിവരും. വിസ മാനദണ്ഡങ്ങൾ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേറ്റ് ഡിപാർട്മെന്റ് പുതിയ പരിഷ്കാരം കൊണ്ടുവരുന്നത്.നേരത്തെ ഇത്തരമൊരു തീരുമാനവുമായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) വിഭാഗവും രംഗത്തുവന്നിരുന്നു. അന്യരുടെ കടന്നുകയറ്റം നിരീക്ഷിക്കാനും അതുവഴിയുണ്ടാവുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാനുമാണ് പുതിയ പരിഷ്കാരം. ഇ–മെയിൽ ഐഡികൾ, ഫോൺ നമ്പറുകൾ എന്നിവയും നല്‍കേണ്ടിവരും.ഫെയ്സ്ബുക്, ഗൂഗിള്‍, ട്വിറ്റര്‍, ഇൻസ്റ്റാഗ്രാം തുടങ്ങിയ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി നൽകേണ്ടതുണ്ട്. പുതിയ വിസ അപേക്ഷയില്‍ ഇതെല്ലാം ചേര്‍ക്കാനുള്ള കോളങ്ങൾ ഉൾപ്പെടുത്തും. ജോലി, പഠനം എന്നിവയ്ക്കെല്ലാം അമേരിക്കയിലേക്ക് പോകുന്നവര്‍ക്ക് ഇത് നിർബന്ധമാക്കും. എന്നാല്‍ ഇത് ജനങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നുവെന്നൊരു പരാതിയുണ്ട്. തികച്ചും വ്യക്തിപരമായ വിവരങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നത് അത്ര സ്വീകാര്യമല്ല. ഇതില്‍ തന്നെ അറബ്, മുസ്ലിം വിഭാഗങ്ങള്‍ക്ക് കടുത്ത സൂക്ഷ്മപരിശോധന നേരിടേണ്ടി വരുമെന്നും ആരോപണമുണ്ട്.അധികം വൈകാതെ മറ്റു രാജ്യങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകള്‍ വ്യാപകമാക്കിയേക്കും. ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു പോവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഇതില്‍ ആദ്യം ചെയ്യാനുള്ള കാര്യം. ഇപ്പോള്‍ ഇത് ഫോമില്‍ നിര്‍ബന്ധമായിട്ടും കൊടുക്കേണ്ട വിവരങ്ങളുടെ വിഭാഗത്തില്‍ അല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഭൂരിഭാഗം സന്ദര്‍ശകരും ഇത്തരം വിവരങ്ങള്‍ കൂടി പൂരിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...