Home GADGET ഷാവോമി എംഐ ബാന്റ് 4 ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു; സവിശേഷതകളും

ഷാവോമി എംഐ ബാന്റ് 4 ന്റെ ചിത്രങ്ങള്‍ ചോര്‍ന്നു; സവിശേഷതകളും

ഐ ബാന്റ് 4 ന്റേതെന്ന് കരുതുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നു. ചൈനീസ് സോഷ്യൽ മീഡിയാ വെബ്സൈറ്റായ വീബോയിലാണ് ബാന്റിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.വരാനിരിക്കുന്ന എംഐ ബാന്റ് പതിപ്പിൽ കളർ ഡിസ്പ്ലേ ആയിരിക്കും എന്ന അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് ചിത്രങ്ങൾ.നിലവിലുള്ള എംഐ ബാന്റിൽ മോണോക്രോം സ്ക്രീൻ ആണുള്ളത്.ഇതുവരെ പുറത്തിറങ്ങിയ എംഐ ബാന്റുകളുടെ അതേ വലിപ്പമാണ് പുതിയ എംഐ ബാന്റിനുമുള്ളതെന്ന് ചിത്രം പുറത്തുവിട്ട ബ്ലോഗർ പറഞ്ഞു.ഷാവോമി എഐ എന്ന നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട് അസിസ്റ്റന്റ് സേവനം,രക്തസമ്മർദ്ദം അളക്കാൻ കഴിയുന്ന പിപിജി സെൻസർ,ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി എന്നിവ ഇതിൽ ഉണ്ടാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.ബാറ്ററി ശേഷി 110 എംഎഎച്ചിൽ നിന്നും 135 എംഎഎച്ചിലേക്ക് ഉയരും. മാത്രവുമല്ല ചാർജ് ചെയ്യാൻ ബാന്റിന്റെ മോഡ്യയൂൾ സ്ട്രാപിൽ നിന്നും വേർപെടുത്തേണ്ടി വരില്ല. പകരം നേരിട്ട് ചാർജറുമായി ബന്ധിപ്പിക്കാം.പുതിയ എംഐ ബാന്റ് 4 എപ്പോൾ അവതരിപ്പിക്കും എന്നത് സംബവന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. 1900 രൂപയ്ക്ക് ന് മുകളിൽ ബാന്റിന് വിലയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...