Home LATEST കേരളത്തിലെ ആദ്യ സൈബര്‍ ഡിഫെന്‍സ് സെന്ററിന് തുടക്കമായി

കേരളത്തിലെ ആദ്യ സൈബര്‍ ഡിഫെന്‍സ് സെന്ററിന് തുടക്കമായി

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈബർ സുരക്ഷ മേഖലയിൽ പ്രാവീണ്യം നേടിയിട്ടുള്ള വിദഗ്ധരുടെ സേവനം രാജ്യത്തിന്റെ സൈബർ സുരക്ഷയ്ക്കായി പ്രയോജനപ്പെടുക എന്ന ലക്ഷ്യത്തോട് കൂടി സൈബർ സുരക്ഷ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസിയായ സ്ട്രാവാ ടെക്നോളജീസ്, സ്ട്രാവാ സൈബർ ലാബ്സ് എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ സ്ട്രാവാ ഡിഫെൻ്സ് സെന്ററിന് തുടക്കം കുറച്ചു. തിരുവനന്തപുരത്ത് ഹോട്ടൽ ഹൈസിന്തിൽ വെച്ച് നടന്ന സൈബർ ത്രെട്ട് ഇന്റലിജൻസ് കോൺക്ലേവിൽ വെച്ചാണ് ഡിജിപി ഡിഫെൻസ് സെന്ററിന് തുടക്കം കുറിച്ചത്. കേരള പോലീസിന്റെ സൈബർ ഡോമിന്റെ സഹകരണത്തോടെ ഇസാക്കയും , സ്ട്രാവാ ടെക്നോളജീസും സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.സ്ഥാപനങ്ങളും വ്യക്തികളും സൈബർ ആക്രമണങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുന്ന ഈ കാലഘത്തിൽ രാജ്യത്ത് ഒരു സൈബർ ഡിഫൈൻസ് സെന്ററിന്റെ ആവശ്യഗത മനസിലാക്കികൊണ്ടാണ് സൈബർ ഡിഫൈൻസ് സെന്റർ ആരംഭിച്ചിരിക്കുന്നത്. ഇസ്രയേൽ, ജർമ്മനി, യു.എസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ സൈബർ രംഗത്ത് പ്രവർത്തിക്കുന്ന കമ്പിനികളേയും വിദഗ്ധരേയും ഏകോപിപ്പിച്ചുള്ള ഒരു സൈബർ ഇന്നോവേഷൻ ഹബ് കൂടിയായി സ്ട്രാവാ സൈബർ ലൈബ്സ് മാറും. ഇതിലൂടെ സാധാരണക്കാർ പ്രയോജനപ്പെടുത്താൻ കഴിയുന്ന രീയിൽ സൈബർ നിയമങ്ങൾ, സൈബർ സുരക്ഷയെക്കുറുള്ള അറിവുകൾ, കമ്പിനികൾക്ക് അവരുടെ സൈബർ രംഗത്തുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും അവയുടെ സുരക്ഷ പരിശോധിക്കുവാനും വേണ്ടി ടൂഗിൽ എന്ന സൈബർ ടെസ്റ്റ് ബെഡ്, സൈബർ ത്രെറ്റ് ഇന്റലിജൻസ്, സൈബർ ഓഡിറ്റിങ് എന്നിവയും സൈബർ ഡിഫെൻസ് സെന്റർ വഴി ലഭ്യമായിരിക്കും.സ്ട്രാവാ സൈബർ ലാബ്സ് 2016-18 കാലയളവിൽ പൊതു സ്ഥാപനങ്ങളിലും സ്കൂൾ വിദ്യാർത്ഥി തലങ്ങളിലും നടത്തിയ പഠനങ്ങളെ മുൻ നിർത്തി സൈബർ രംഗത്ത് പാലിക്കേണ്ട ദിനചര്യകൾ സമൂഹത്തിന്റെ ഭാഗം ആക്കുന്നന്നതിന് സി-സെഫ് 360 സിമ്പോസിയം ഈ അധ്യാന വർഷം മുതൽ രാജ്യത്ത് ഉടനീളമുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്ക് രാജ്യാന്തര സ്കോളർഷിപ്പോടെ നടപ്പിലാക്കാനാണ് പദ്ധതി. ബാങ്കുകൾ, ആശുപത്രികൾ, ഐടി് സ്ഥാപങ്ങൾ എന്നിവക്കും സി-സെഫ്

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...