Home LATEST ഇൻസ്റ്റാഗ്രാമിൽ സ്റ്റോറീസ് ഓപ്ഷനിൽ മാറ്റങ്ങൾ അവതരിപ്പിച്ചു

ഇൻസ്റ്റാഗ്രാമിൽ സ്റ്റോറീസ് ഓപ്ഷനിൽ മാറ്റങ്ങൾ അവതരിപ്പിച്ചു

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിൽ സ്റ്റോറീസ് ഓപ്ഷനിൽ മാറ്റങ്ങൾ അവതരിപ്പിച്ചു.അർധ വൃത്താകൃതിയിലുള്ള സെലക്ടർ വീൽ ആണ് പുതിയതായി ചേർത്തത്. സ്റ്റോറീസ് ഓപ്ഷനിൽ ഉണ്ടായിരുന്ന എട്ട് ക്യാമറ ഓപ്ഷനുകളെ ലൈവ്, ക്യാമറ, ക്രിയേറ്റ് എന്നീ മൂന്ന് വിഭാഗങ്ങളിലേക്കാക്കി വിഭജിച്ചു. അർധ വൃത്താകൃതിയിലുള്ള സെലക്ടർ വീലിനുള്ളിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.ആവശ്യമുള്ള ക്യാമറ ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഈ സെലക്ടർ വീൽ തിരിച്ചാൽമതി.ലൈവ് വീഡിയോയിൽ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) ഫിൽറ്ററുകൾ ചേർക്കാനും സൗകര്യമുണ്ട്. ക്യാമറ ഓപ്ഷനിലെ സെലക്ടർ വീലിൽ ഇടത് ഭാഗത്തായി ഹാന്റ്സ് ഫ്രീ, ഫോർവാഡ്, സൂപ്പർ സൂം, ബ്ലൂബെർഗ് ഓപ്ഷനുകളും വലത് ഭാഗത്തായി എആർ ഫിൽറ്ററുകളും നൽകിയിരിക്കുന്നു.ക്രിയേറ്റ് ഓപ്ഷനിൽ ടാപ് റ്റു ടൈപ്പ്, ആസ്ക് മീ എ ക്വസ്റ്റ്യൻ, പോൾസ്, കൗണ്ട്ഡൗൺ എന്നിവയും നൽകിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...