Home LATEST മീഡിയാ ടെക്കിന്റെ 5ജി ചിപ്പ്‌സെറ്റ് പുറത്തിറങ്ങി

മീഡിയാ ടെക്കിന്റെ 5ജി ചിപ്പ്‌സെറ്റ് പുറത്തിറങ്ങി

സ്മാർട്ഫോണുകൾക്കായി മീഡിയാടെക്ക് പുതിയ 5ജി പ്രൊസസർ ചിപ്പ് അവതരിപ്പിച്ചു.തായ്പേയിൽ നടക്കുന്ന കംപ്യൂട്ടെക്സ് 2019 മേളയിലാണ് മീഡിയാ ടെക് ഹീലിയോ എം70 5ജി മോഡം അടങ്ങുന്ന മൾടി-മോഡ് അവതരിപ്പിച്ചത്.ഇതോടെ ആദ്യമായി പുറത്തിറങ്ങുന്ന 5ജി സ്മാർട്ഫോണുകൾക്ക് ശക്തിപകരുന്ന പ്രൊസസറുകളിൽ ഒന്നാവും ആവും മീഡിയാ ടെക് ഹീലിയോ എം70 5ജി.സാധാരണ ഗതിയിൽ മോഡം പ്രൊസസർ ചിപ്പിന് പുറമെ സ്ഥാപിക്കുന്നകയാണ് ചെയ്യാറ്.ഇതാദ്യമായാണ് മോഡം അകത്ത് തന്നെ ഉൾപ്പെടുത്തി ഒരു പ്രൊസസര് ചിപ്പ് പുറത്തിറങ്ങുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 855, എക്സിനോസ് 9820 പോലുള്ള പ്രൊസസറുകളിൽ 5ജി മോഡം പുറത്താണുള്ളത്.ആമിന്റെ (Arm) കോർട്ടക്സ് -എ77 സിപിയുവും, മാലി-ജി77 ജിപിയുവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മീഡിയാ ടെക്കിന്റെ ഏറ്റവും പുതിയ ആർട്ടിപിഷ്യൽ ഇന്റലിജൻസ് പ്രൊസസിങ് യുണിറ്റ് (എപിയു) ആണ് പ്രൊസസറിൽ ഉള്ളതെന്നും 5ജി സാങ്കേതിക വിദ്യ ആവശ്യപ്പെടുന്ന പ്രവർത്തനശേഷി ഇതുവഴി ലഭിക്കുമെന്നും കമ്പനി പറയുന്നു.4.7 ജിബി പിഎസ് ഡൗൺലോഡ് വേഗതയും 2.5 ജിബിപിഎസ് അപ്ലോഡ് വേഗതയുമാണ് ഈ പ്രൊസസർ വാഗ്ദാനം ചെയ്യുന്നത്. സെക്കന്റിൽ 60 ഫ്രെയിംസ് വേഗത്തിലുള്ള 4കെ വീഡിയോകൾ കൈകാര്യം ചെയ്യാനും 80 മെഗാപിക്സൽ വരെ ഉയർന്ന റസലൂഷനിൽ ക്യാമറ കൈകാര്യം ചെയ്യാനും പ്രൊസസറിന് സാധിക്കും.പ്രൊസസറിന് എൽടിഇ(LTE)യും 5ജിയും അടങ്ങുന്ന 5ജി സ്റ്റാന്റ് എലോൺ മോഡ്, 2ജി മുതൽ 5ജി വരെയുള്ളവ അടങ്ങുന്ന നോൺ സ്റ്റാന്റ് എലോൺ മോഡ് എന്നിവയുള്ള മൾടി മോഡ് ചിപ്പ്സെറ്റ് ആണിത്

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...