Home GADGET പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയാൻ സ്മാർട് റിസ്റ്റ്ബാൻഡ്

പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയാൻ സ്മാർട് റിസ്റ്റ്ബാൻഡ്

പെൺകുട്ടികൾക്കെതിരായ പീഡനം തടയാൻ ഒരു പരിധിവരെ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് സ്കോട്‌ലൻഡിൽ നിന്നുള്ള വിദ്യാർഥിനി ബിയാട്രിസ് കാർവാൽഹോ.കയ്യിൽ ധരിക്കുന്ന റിസ്റ്റ്ബാൻഡിന്റെയും സ്മാർട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് സംവിധാനം പ്രവർത്തിക്കുന്നത്.ഹൈടെക് സംവിധാനങ്ങളുടെ സഹായത്തോടെ നിർമിച്ചിരിക്കുന്ന റിസ്റ്റ്‌ബാൻഡ് പെൺകുട്ടികളെ പെട്ടെന്നുള്ള പീഡനത്തിൽ നിന്ന് രക്ഷിക്കുമെന്നാണ് വിദ്യാർഥിയായ ബിയാട്രിസ് കാർവാൽഹോ അവകാശപ്പെടുന്നത്. ഒരു പെൺകുട്ടി അപകടത്തിലായ നിമിഷം മുന്നറിയിപ്പ് സന്ദേശം സുഹൃത്തുക്കൾക്കും പ്രദേശത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വരെ കൈമാറാൻ ഈ സംവിധാനത്തുന് കഴിയും.റിസ്റ്റ്‌ബാൻഡ് ധരിച്ചിരിക്കുന്ന പെൺകുട്ടിക്ക് അപകട സൂചന ലഭിച്ചാൽ കയ്യിലെ ഡിവൈസിൽ രണ്ടു തവണ ടാപ് ചെയ്താൽ ആപ്പ് വഴി മുന്നറിയിപ്പ് സന്ദേശം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറും. ബിയാട്രിസ് കാർവാൽഹോ ഒരിക്കൽ അതിക്രമത്തിന് ഇരയായതോടെയാണ് പുതിയ സംവിധാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും റിസ്റ്റ്‌ബാൻഡ് വികസിപ്പിച്ചെടുത്തതും. ലക്സ് ആപ്പുമായാണ് റിസ്റ്റ്‌ബാൻഡ് ബന്ധിപ്പിച്ചിരിക്കുന്നത്. പൊതുചടങ്ങുകൾക്കിടെ മാനഭംഗത്തിനിരയാകുന്ന പെൺകുട്ടികളെ സഹായിക്കാൻ ഈ ഡിവൈസ് ഉപകാരപ്പെടുമെന്നാണ് ഇവരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...