Home LATEST ഗഗൻയാൻ:ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്നതും പരിശീലിപ്പിക്കുന്നതും ഇന്ത്യൻ വ്യോമസേന

ഗഗൻയാൻ:ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്നതും പരിശീലിപ്പിക്കുന്നതും ഇന്ത്യൻ വ്യോമസേന

2022 ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗന്‍യാന്‍ മിഷനിലേക്ക്

ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്നതും പരിശീലിപ്പിക്കുന്നതും ഇന്ത്യൻ വ്യോമസേന. ഇത് സംബന്ധിച്ചുള്ള കരാറില്‍ വ്യോമസേനയും ഐഎസ്ആര്‍ഒയും കഴിഞ്ഞ ദിവസം ഒപ്പു വച്ചു. എയര്‍വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ.കപൂര്‍ ഗഗന്‍യാന്‍ പദ്ധതി ഡയറക്ടര്‍ ആര്‍ ഹട്ടന്‍ എന്നിവരാണ് കരാറില്‍ ഒപ്പു വച്ചത്.

സഞ്ചാരികളെ പരിശീലിപ്പിക്കൽ ചുമതല വ്യോമസേനക്കായിരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ തന്നെയാണ് കൂടുതൽ പരിശീലനവും നൽകുക. പരിശീലനത്തിന് വിദേശ രാജ്യങ്ങളുടെ സഹായവും തേടും.

നിർണായക ദൗത്യത്തിനുള്ള യാത്രികരെ തിരഞ്ഞെടുക്കാൻ 12 മുതല്‍ 14 മാസം വരെ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് മെഡിസിനായിരിക്കും (ഐഎഎം) യാത്രികരെ തിരഞ്ഞെടുപ്പ് ചുമതലയെന്ന് ഐഎഎം കമാന്‍ഡന്റ് അനുപം അഗര്‍വാള്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 30 പേരെ തിരഞ്ഞെടുക്കും. ഇതില്‍ നിന്ന് 15 പേരെ വീണ്ടും തിരഞ്ഞെടുക്കും. ഇവരിൽ പരിശീലനം കൃത്യമായി പൂർത്തിയാക്കുന്ന മൂന്ന് പേരെയാണ് ബഹിരാകാശത്തേക്ക് അയക്കുക.ബഹിരാകാശ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ട് ഉടൻ പരസ്യം നൽകും.അവർക്കു മൂന്നു വർഷത്തോളം പരിശീലനം നൽകേണ്ടി വരും.ആർക്കും അപേക്ഷിക്കാമെങ്കിലും ആദ്യ വട്ടം പൈലറ്റുമാർക്കാണു മുൻഗണന നല്‍കുക. മൂന്നു പേരുടെ മൊഡ്യൂളാണു ഭൂമിയിൽ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള ‘ലോ ഏർത്ത് ഓർബിറ്റി’ലെത്തിക്കുക. മൂന്നു മുതൽ ഏഴു ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന ഗഗനചാരികളുടെ പേടകം കടലിൽ തിരിച്ചിറക്കും.ആളില്ലാത്ത രണ്ടു യാത്രയ്ക്കു ശേഷമായിരിക്കും മനുഷ്യപേടകം വിക്ഷേപിക്കുക. ജിഎസ്എൽവി മാർക് ത്രീയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...