Home LATEST അത്ഭുതപ്പെടുത്തുന്ന ക്യാമറ മെക്കാനിസവുമായി ഓപ്പോ റെനോ 10x സൂം

അത്ഭുതപ്പെടുത്തുന്ന ക്യാമറ മെക്കാനിസവുമായി ഓപ്പോ റെനോ 10x സൂം

അത്ഭുതകരമായ സവിശേഷതകൾ നിറഞ്ഞ സ്മാർട്ട്ഫോണുകൾ കാഴ്ച്ച വെക്കുന്ന കാര്യത്തിൽ ഓപ്പോ മുന്നിലാണ്.ഈയിടെയായി ഫൈൻഡ് X, F17 എന്നി ഹാൻഡ്സെറ്റുകളോട് കൂടി പുതിയ കണ്ടെത്തലുകളും കൂടാതെ മറ്റ് സവിശേഷതകളൂം കൊണ്ടുവന്നിരുന്നു. ഓപ്പോളുടെ ഫൈൻഡ് X, F17 പരമ്പരയിലെ ക്യാമറകളും ഡിസൈനും വിപണയിൽ പുതുമ സൃഷ്ടിക്കുന്നുണ്ട്. ഇതിനെയൊക്കെക്കാളും ഏറ്റവും മികച്ചത് ഏതെന്ന് ചിന്തിക്കുമ്പോഴാണ് ഓപ്പോ ഇപ്പോൾ ‘ഓപ്പോ റെനോ 10X സൂം’ വിപണയിൽ കൊണ്ടുവന്നിരിക്കുന്നത്.മികച്ച പ്രവർത്തനക്ഷമതയും കണ്ണഞ്ചിപ്പിക്കുന്ന ആകൃതിയും കൂടാതെ ഫ്ളാഗ്ഷിപ്പ് സവിശേഷതകളാൽ നിർമ്മിതവുമാണ് ‘ഓപ്പോ റെനോ 10X സൂം’. പുതിയ ക്യാമറ ഡിസൈനും ഉയർന്ന തലത്തിലുള്ള ഹാർഡ്വെയർ കോൺഫിഗറേഷനുമാണ് ഓപ്പോ റെനോ 10x സൂം.സാങ്കേതികവിദ്യയ്ക്കും ഫോട്ടോഗ്രഫി വർക്‌ഷോപ്പിനും അനുയോജ്യമാണ് ഈ സ്മാർട്ട്ഫോൺ.ഗ്ലാസ് ബോഡിയോട് കൂടിയ കണ്ണഞ്ചിപ്പിക്കുന്ന ഡിസൈൻ,മൃദുവായ സ്പർശനത്തിനും വഴക്കത്തിനുമായി മുന്നിലും പിന്നിലുമായി 3D കർവ്ഡ് ഗ്ലാസ് എന്നിവ പ്രീമിയം ഇൻ-ഹാൻഡ് അനുഭവവും തോന്നിപ്പിക്കുന്നു.ഒരു മെറ്റൽ ഫ്രെയിം കൊണ്ട് നിർമ്മിതമാണ് ഈ സ്മാർട്ഫോൺ. നല്ല രീതിയിലുള്ള ഹാൻഡ് ഗ്രിപ്പും വിഷ്വൽ ഘടനകയും കെർവേഡ്‌ ഗ്ലാസ് പ്രധാനം ചെയ്യുന്നു.ഗൊറില്ല ഗ്ലാസ് 6 ഉള്ളതിനാൽ ഗ്ലാസ് പാനലുകൾക്ക് കേട് സംഭവിക്കുമോ എന്ന ഭയവും വേണ്ട. ഈ ഹാൻഡ്സെറ്റ് പ്രധാനമായും ജെറ്റ് ബ്ലാക്, ഒഷെൻ ഗ്രീൻ നിറങ്ങളിലാണ് ലഭ്യമാകുന്നത്.പിൻ ക്യാമറകൾക്ക് പോറലേൽക്കാതിരിക്കാനായി കമ്പനി മറ്റൊരു നൂതന സാങ്കേതികതയുമായാണ് മുന്നോട്ടു വന്നിരിക്കുന്നത്. പിൻ ക്യാമറ മൊഡ്യൂളിന് കീഴിലായി ഒരു ഓ-ഡോട്ട് സ്ഥാപിച്ചിട്ടുണ്ട്. നിങ്ങൾ ഫോൺ ഏതെങ്കിലും പ്രതലത്ത് വെക്കുകയാണെങ്കിൽ ഈ പച്ച ഡോട്ട് ഫോൺ ഉയർത്തുന്നു. പ്രതലത്തിൽ നിന്നും പോറലുകലേൽക്കുന്നത് ഒഴിവാക്കാനായാണ് ഇത്.ഷാർക്‌-ഫിൻ റൈസിംഗ് ഫ്രണ്ട് ക്യാമറ കാണുള്ളത്.അത്ഭുതപ്പെടുത്തുന്ന ക്യാമറ മെക്കാനിസമാണ് ഓപ്പോ റെനോ 10x സൂം അവതരിപ്പിക്കുന്നത്. സ്മാർട്ട് ഫോണിന്റെ മുകളിൽ നിന്ന് ഉയരുന്ന ഒരു ഷാർക് ഫിൺ ഫ്രണ്ട് ക്യാമറ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.ഈ ഫോണിൽ 16 എംപി ഫ്രണ്ട് ക്യാമറ എൽഇഡി ഫ്ലാഷ് ലൈറ്റുകൾക്കൊപ്പമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 0.8 സെക്കൻഡ് വേഗത്തിൽ ഷോട്ടുകൾ എടുക്കാൻ ഈ പുതിയ ക്യാമറ ഉപയോഗിച്ച് സാധിക്കും. മികച്ച പ്രവർത്തനത്ത ക്ഷമതയ്ക്കായി അനവധി തവണ ഈ ക്യാമറയിൽ പരിക്ഷണങ്ങൾ നടത്തിയതായി കമ്പനി പറയുന്നു.48 എം.പി + 8 എം.പി + 13 എം.പി ട്രിപ്പിൽ ലെൻസ് റീയർ ക്യാമറ സെറ്റപ്പ്.8 എം.പി വൈഡ് ആംഗിൾ ലെൻസും 48 എം.പി പ്രൈമറി സെൻസറുമാണ് ഇതിൽ കൊണ്ടുവന്നിരിക്കുന്നത്.നിങ്ങളുടെ ഇമേജുകൾക്ക് ഒരു പുത്തൻ വീക്ഷണം നൽകുന്നതിനായാണ് വൈഡ് ആംഗിൾ ലെൻസ് 120 ഡിഗ്രി ഫ്രെയിം നൽകിയിരിക്കുന്നു.ലോകത്തിലെ ആദ്യത്തെ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്ന ഓപ്പോയുടെ സാങ്കേതികത ഈ ഉപകരണത്തിലേക്ക് കൊണ്ടുവരുന്നു.ഇത്തരത്തിലുള്ള 13 എം.പി പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസാണ് ഇതിൽ മറ്റൊന്ന്, ഇത് ഉയർന്നതും, ആന്റി-ഷെയ്ക് കൃത്യതയ്ക്കൊപ്പം അനേകം ചിത്രങ്ങൾ ശേഖരിക്കാനും സാധിക്കുന്നതാണ്ഓപ്പോ റെനോ 10x സൂമിൽ 48 സെൻസർ ഉള്ളതിനാൽ വളരെയധികം മികവൊത്ത ചിത്രങ്ങൾ പകർത്തുവാൻ സാധിക്കും. ഈ 48 സെൻസറിനുള്ളത് ഹാഫ് ഇഞ്ച് സെൻസർ, f/1.7 അപ്പാർച്ചർ എന്നിവയാണ്. ഇത് ഏതവസ്ഥയിലും കൂടുതൽ പ്രകാശം പിടിച്ചെടുക്കുവാൻ സാധിക്കും. ഓപ്പോ റെനോ 10x സൂം ക്യാമറ അതിന്റെ വില സൂചകത്തിൽ സൂം ഡിപ്പാർട്മെന്റിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു. 5X പെരിസ്കോപ്പ് ഘടനയാണ് ഇതിന്റെ ക്യാമറയ്ക്ക് ഉള്ളത്. 10 X ഹൈബ്രിഡ് സൂം ലഭിക്കുന്നതിനായി ഈ ഫോണിൽ സ്ഥാപിച്ചിരിക്കുന്ന ഫോണിൻറെ ടെലിഫോട്ടോ ലെൻസിന്റെ കൂടെ മറ്റ് ലെൻസുകളും സ്ഥാപിച്ചിരിക്കുന്നു. എല്ലാ കാഴ്ച്ചകളിലും ഫോൺ അതിവേഗ പോസിഷൻ ഫോക്കസ് നൽകാൻ കഴിയുമെന്ന് ഉറപ്പുവരുത്താൻ മൂന്ന് വ്യത്യസ്ത ഹൈബ്രിഡ് ഫോക്കസ് പോയിന്റുകൾ ഈ ഫോണിൽ വാഗ്ദാനം ചെയ്യുന്നു.ഇത്തരത്തിൽ ഒരു സ്മാർട്ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...