Home GADGET നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഐപോഡ് വീണ്ടും

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഐപോഡ് വീണ്ടും

ഇനിയൊരിക്കലും തിരികെ വരില്ലെന്ന് കരുതിയ ഐപോഡ് പുതിയ രൂപത്തിൽ പുനർജനിച്ചിരിക്കുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആപ്പിൾ ഐപോഡ് ടച്ചിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. പാട്ടും ഗെയിമുകളും ഉൾപ്പടെ മൾടിമീഡിയ ഉള്ളടക്കങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ ഐപോഡിന്റെ രൂപകൽപന.ഒറ്റനോട്ടത്തിൽ ഐഫോണിന് സമാനം. എന്നാൽ ഫോൺവിളി മാത്രം ഈ ഉപകരണത്തിൽ സാധിക്കില്ല. ടച്ച് സ്ക്രീനും ക്യാമറയുമെല്ലാം ഇതിലുണ്ട്.എന്നാൽ ഫെയ്സ്ടൈം, ഓഗ്മെന്റഡ് റിയാലിറ്റി സൗകര്യങ്ങൾ പുതിയ ഐപോഡിൽ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയിൽ മികച്ച പ്രവർത്തനക്ഷമതയുള്ള ഐഓഎസ് ഉപകരണം ആയിരിക്കും അത് എന്ന് ആപ്പിൾ പ്രോഡക്റ്റ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക് പറഞ്ഞു.മ്യൂസിക് പ്ലെയർ ഉപകരണമായ ഐപോഡ് പരിഷ്കരിച്ചാണ് ആപ്പിൾ 2001 ൽ ഐപോഡ് ടച്ച് അവതരിപ്പിച്ചത്. ഇതിന് വലിയ സ്വീകാര്യത ലഭിച്ചു. ഇന്റർനെറ്റ് കണക്റ്റിവിറ്റി സാധ്യമാണ് എന്നുള്ളതാണ് ഇതിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. വൈഫൈ ഹോട്ട്സ്പോട്ട് വഴി ഐപോഡ് ഇന്റർനെറ്റുമായി ബന്ധിപ്പിക്കാം. സിംകാർഡ് ഉപയോഗിക്കാനാവില്ല.ആപ്പിളിന്റെ തന്നെ സ്ട്രീമിങ് സേവനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാവും ഐപോഡ് ടച്ച് വിതരണത്തിനെത്തുക.

രൂപകൽപന

1136×640 പിക്സൽ റസലൂഷനിലുള്ള റെറ്റിന ഡിസ്പ്ലേയാണ് പുതിയ ഐപോഡ് ടച്ചിനുള്ളത്. 3.5 എംഎം ഹെഡ്ഫോൺ ജാക്ക് ഇതിനുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഐഫോണുകളിൽ നിന്നും ഇത് ഒഴിവാക്കിയതാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഫോൺ വിളി ഒഴികെ എല്ലാ മൾടിമീഡിയ ഉള്ളടക്കങ്ങളും സേവനങ്ങളും ആസ്വദിക്കാൻ പുതിയ ഐപോഡ് ടച്ചിലൂടെ സാധിക്കും.എട്ട് മെഗാപിക്സൽ റിയർ ക്യാമറയാണ് ഐപോഡിന് നൽകിയിട്ടുള്ളത്. ഫെയ്സ്ടൈം വീഡിയോ കോളിന് വേണ്ടി 1.2 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.ഗ്രൂപ്പ് ഫെയ്സ്ടൈം കോൾ സൗകര്യം ഇതിൽ ലഭ്യമാണ്. ഒരേ സമയം 32 പേരുമായി ഇതിൽ സംസാരിക്കാം.ഐഓഎസ് 12 ഓഎസിൽ പ്രവർത്തിക്കുന്ന ഐപോഡിൽ 40 മണിക്കൂർ നേരം ഇതിൽ പാട്ടുകേൾക്കാനാവും വിധം ബാറ്ററി ശേഷിയുണ്ട്. വരാനിരിക്കുന്ന ഐഓഎസ് 13 ഉം പുതിയ ഐപോഡിൽ ലഭിക്കും.ഏഴാം തലമുറ ഐപോഡ് ടച്ച് ജൂണിൽ തന്നെ ഇന്ത്യയിലെത്തിയേക്കും.32 ജിബി, 128ജിബി, 256 ജിബി എന്നിങ്ങനെ സ്റ്റോറേജ് ശേഷിയുള്ള ഐപോഡ് പതിപ്പുകൾ വിതരണത്തിനെത്തും. ഇവയ്ക്ക് യഥാക്രമം 18,900 രൂപ, 28,900 രൂപ, 38,900 രൂപ എന്നിങ്ങനെയായിരിക്കും വില.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...