Home GADGET ജിയോ ഹോം ടിവി എല്ലാം മാറ്റിമറിക്കും, ഡിടിഎച്ച്, കേബിളുകാർക്ക് വൻ വെല്ലുവിളി

ജിയോ ഹോം ടിവി എല്ലാം മാറ്റിമറിക്കും, ഡിടിഎച്ച്, കേബിളുകാർക്ക് വൻ വെല്ലുവിളി

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ് സേവനം വൈകാതെ തന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തുമെന്നാണ് അറിയുന്നത്. മാസങ്ങൾക്ക് മുൻപ് ഔദ്യോഗികമായി അവതരിപ്പിച്ച ഗിഗാഫൈബർ ബ്രോഡ്ബാൻഡിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. ബ്രോഡ്ബാൻഡ് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന സേവനങ്ങൾ, നിരക്കുകൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഡിടിഎച്ചിന് പകരമായി മുകേഷ് അംബാനിയുടെ കമ്പനി ജിയോ ഹോം ടിവി എന്ന സർവീസ് തുടങ്ങുമെന്നാണ്. ഡിടിഎച്ച്, കേബിൾ സർവീസുകളേക്കാൾ മികച്ച ടെക്നോളജിയിൽ പ്രവർത്തിക്കുന്ന സേവനമായിരിക്കും ജിയോ ഹോം ടിവിയിലൂടെ നല്‍കുക. വിപണിയിലെ ഏറ്റവും പുതിയ ടെക്നോളജിയുടെ ഔദ്യോഗിക അവതരിപ്പിക്കല്‍ കൂടിയാകും ജിയോ ഹോം ടിവി. ജിയോ ഹോം ടിവി നിലവിലെ ഡിടിഎച്ച്, കേബിള്‍ സര്‍വീസുകൾക്ക് വൻ വെല്ലുവിളിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ബ്രോഡ്ബാൻഡ് പാക്കേജിനൊപ്പം സൗജന്യമായാണ് ജിയോ ഹോം ടിവി നൽകുക. ഗിഗാഫൈബർ കണക്ഷൻ എടുക്കുന്നവർക്കെല്ലാം ജിയോ ഹോം ടിവിയും ഉപയോഗിക്കാം. ഡിടിഎച്ച്, കേബിൾ ടെക്നോളജികളിൽ നിന്ന് ഏറെ മാറ്റമുണ്ടാകും. ഐപിടിവി സർവീസ് രൂപത്തിലാണ് ജിയോ ഹോം ടിവി ലഭിക്കുക. അതായത് ഇന്റർനെറ്റിന്റെ സഹായത്തോടെ മാത്രമെ ചാനലുകൾ കാണാൻ സാധിക്ക‌ൂ. ജിയോ ഹോം ടിവിയുടെ സഹായത്തോടെ വോയിസ്, വിഡിയോ കോളുകൾ ചെയ്യാനാകും. സ്മാർട് ടിവിയാണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടുതൽ ഫീച്ചറുകൾ ലഭിക്കും. ജിയോ ഹോം ടിവി വഴി 600 ൽ കൂടുതൽ ലൈവ് ചാനലുകളാണ് ഓഫർ ചെയ്യുന്നത്. ഒരു മാസം ജിയോ സർവീസുകൾ ഉപയോഗിക്കാൻ 100 ജിബി ഡേറ്റ മതിയാകുമെന്നാണ് കരുതുന്നത്. 600 രൂപയ്ക്കാണ് ഗിഗാഫൈബർ സേവനങ്ങൾ നൽകുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജിയോ ഗിഗാഫൈബറിലൂടെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനി തീരുമാനിക്കുമ്പോള്‍ എതിരാളികള്‍ വിറച്ചിരിക്കുകയാണ്. കേബിള്‍ ടിവിയും അദ്ദേഹത്തിന്റെ ബ്രോഡ്ബാന്‍ഡിലൂടെ എത്തിക്കുകയാണ്. എതിരാളികള്‍ ജിയോ നല്‍കുന്ന നിരക്കിലോ, അതില്‍ താഴ്ത്തിയോ നല്‍കിയാല്‍ മാത്രമെ പിടിച്ചു നില്‍ക്കൂവെന്നു വരുമ്പോള്‍ പല ചെറുകിട കമ്പനികള്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. ഇതു കാണുമ്പോള്‍ വിദേശ വിപണികളില്‍ ആമസോണ്‍ എത്തി വില കുറച്ചു വിറ്റ് എതിരാളികളെ കെട്ടു കെട്ടിക്കുന്ന സാഹചര്യമാണ് ബിസിനസ് റപ്പോര്‍ട്ടര്‍മാര്‍ക്ക് ഓര്‍മവരുന്നത്. ജിയോയുടെ കയ്യിലുള്ള പണം എതിരാളികളെ ഭയപ്പെടുത്തുന്നു. വെള്ളിടി പോലെ എത്തി മൊബൈല്‍ കോള്‍-ഡേറ്റാ സേവനങ്ങള്‍ മാറ്റി മറിച്ച കാമ്പനിയെ എങ്ങനെ ഭയക്കാതിരിക്കും. തുടങ്ങി ഒറ്റ മാസം കൊണ്ടാണ് അവര്‍ ഒരു കോടി 60 ലക്ഷം വരിക്കാരെ പിടിച്ചത്. ഇപ്പോള്‍ അത് 31 കോടി ആയിരിക്കുന്നു. വ്യവസായത്തിന്റെ മൂന്നിലൊന്നും അവര്‍ കൈക്കലാക്കി. ഇന്ത്യന്‍ വ്യവസായ രംഗം മുൻപ് കണ്ടിട്ടില്ലാത്ത തരം ഒരു മുന്നേറ്റമാണ് ജിയോ കാഴ്ചവച്ചത്. ജിയോയുടെ എതിരാളികളുടെ കമ്പനികളുടെ ഷെയര്‍ ഉടമകളില്‍ ഇതു പേടി വളര്‍ത്തി. ജിയോയുടെ അടുത്ത ലക്ഷ്യം ഒരു ജിയോ പരിസ്ഥിതി (Jio ecosystem) ഇന്ത്യയില്‍ സൃഷ്ടിക്കാനാണെന്നു പറയുന്നു. സ്മാര്‍ട് ടിവി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ജിയോ ഫൈബര്‍ (1,100 നഗരങ്ങളില്‍) എന്നിവയാണ് ജിയോ ഉടനടി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. കുറഞ്ഞത് അഞ്ചു കോടി ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ തങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. റീട്ടെയിൽ സെക്ടര്‍, ഓണ്‍ലൈന്‍ വ്യാപാരം, ബാങ്കിങ് തുടങ്ങി ജിയോയ്ക്ക് താത്പര്യമില്ലാത്ത മേഖലകള്‍ കണ്ടുപിടിക്കാന്‍ വിഷമമായിരിക്കും. എതിരാളികള്‍ക്ക് ഇതൊന്നും നല്ല വാര്‍ത്തയല്ല. എന്നാല്‍ ആദ്യ കാലത്തെങ്കിലും ഇത് ഉപയോക്താവിന് സന്തോഷം പകരുന്ന കാര്യമായിരിക്കും. ഇപ്പോള്‍ ആസ്വദിക്കുന്നതിനെക്കാള്‍ കൂടുതല്‍ നല്ല സേവനങ്ങള്‍ വില കുറച്ച് ആസ്വദിക്കാം എന്നതായിരിക്കും അവര്‍ക്ക് ആവേശം പകരുന്ന വാര്‍ത്ത. എന്നാല്‍ ഏതെങ്കിലു കമ്പനിയുടെ ഏകാധിപത്യത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത് വരും കാലങ്ങളില്‍ ഉപയോക്താക്കള്‍ക്കു വിനയാകാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...