Home LATEST ചൈനയുടെ അതീവരഹസ്യ ബഹിരാകാശ ദൗത്യം പരാജയപ്പെട്ടു.

ചൈനയുടെ അതീവരഹസ്യ ബഹിരാകാശ ദൗത്യം പരാജയപ്പെട്ടു.

ചൈനയുടെ അതീവരഹസ്യ ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ട റോക്കറ്റ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോങ് മാര്‍ച്ച് 4സി റോക്കറ്റും സാറ്റലൈറ്റുമാണ് ഭൂമിയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നത്. ഈ വര്‍ഷം ചൈനയുടെ രണ്ടാമത്തെ റോക്കറ്റാണ് തകര്‍ന്നുവീഴുന്നത്. നേരത്തെ മാര്‍ച്ചില്‍ ചൈനീസ് ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വണ്‍സ്‌പേസിന്റെ വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന് മുൻപ് മേഖലയിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള മുന്‍കരുതലുകളെടുത്തിരുന്നു. എന്നാല്‍ പതിവുപോലെ ഔദ്യോഗികമായി അറിയിപ്പൊന്നും ചൈന നടത്തിയിരുന്നില്ല. ഉത്തര ഷാന്‍സി പ്രവിശ്യയിലെ ടായുവാന്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. കുതിച്ചുയര്‍ന്ന റോക്കറ്റ് മിനിറ്റുകള്‍ക്കകം തന്നെ നിശ്ചിത പാതയില്‍ നിന്നുമാറുകയും തകര്‍ന്നുവീഴുകയുമായിരുന്നു.ചൈനീസ് സോഷ്യല്‍മീഡിയയിലാണ് റോക്കറ്റ് തകരുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയും ആദ്യമായി പുറത്തുവന്നത്.വളഞ്ഞുപുളഞ്ഞ് പുകപടരുന്നതും ഒരു വെളുത്ത വസ്തു താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് റോക്കറ്റിന്റെ ഭാഗവും സാറ്റലൈറ്റുമാണെന്നാണ് കരുതുന്നത്.വിക്ഷേപണം നടന്ന് 15 മണിക്കൂറിന് ശേഷം ചൈനീസ് ബഹിരാകാശ ദൗത്യം പരാജയപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലും റോക്കറ്റ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും നിര്‍ണ്ണായകമായ മൂന്നാം ഘട്ടത്തിലാണ് തിരിച്ചടിയുണ്ടായതെന്നും റോക്കറ്റിന്റേയും സാറ്റലൈറ്റിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചെന്നും സിന്‍ഹുവയുടെ റിപ്പോര്‍ട്ടിലുണ്ട്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകളില്‍ റോക്കറ്റ് അവശിഷ്ടങ്ങളുടേയും റോക്കറ്റ് തകര്‍ന്നുവീഴുന്നതിന്റേയും ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു.രണ്ട് ഡസണ്‍ തവണയെങ്കിലും ചൈനീസ് സാറ്റലൈറ്റുകളേയും വഹിച്ചുകൊണ്ട് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയ ചരിത്രമുള്ള റോക്കറ്റാണ് ലോങ് മാര്‍ച്ച് 4സി. 2016 ഓഗസ്റ്റിലാണ് ഈ റോക്കറ്റിന്റെ ദൗത്യം അവസാനമായി പരാജയപ്പെടുന്നത്. Yaogan-33 എന്ന സാറ്റലൈറ്റ് ബഹിരാകാശത്തെത്തിക്കുകയായിരുന്നു ഇത്തവണത്തെ ലോങ് മാര്‍ച്ച് 4സിയുടെ ദൗത്യം. കാര്‍ഷിക- നിരീക്ഷണ സാറ്റലൈറ്റാണ് ഇതെന്ന് ചൈന അവകാശപ്പെടുമ്പോഴും പാശ്ചാത്യരാജ്യങ്ങള്‍ ഇത് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...