Home LATEST മൊബൈൽ ഫോണിൽ ലോകകപ്പ് ആസ്വദിക്കാം

മൊബൈൽ ഫോണിൽ ലോകകപ്പ് ആസ്വദിക്കാം

ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഏകദിന ലോകകപ്പിന് ഇനി ദിവങ്ങൾ മാത്രം അവശേഷിക്കുന്നത്. സന്നാഹ മത്സരങ്ങൾ ആരംഭിച്ചും കഴിഞ്ഞു. റൗണ്ട് റോബിൻ ഫോർമാറ്റിലാകും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാകും സെമിഫൈനലിന് യോഗ്യത നേടുക.ഇത്തരത്തിൽ പ്രാഥമിക ഘട്ടത്തിൽ 45 മത്സരങ്ങളും രണ്ട് സെമിഫൈനൽ മത്സരങ്ങളും കലാശപോരാട്ടവും ഉൾപ്പടെ 48 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ഇതിന് പുറമെ 10 സന്നാഹ മത്സരങ്ങളും ലോകകപ്പിന് മുന്നോടിയായി ടീമുകൾ കളിക്കും. രണ്ട് വീതം സന്നാഹ മത്സരങ്ങളാണ് ടീമുകൾ കളിക്കുക. മേയ് 30 മുതലാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ക്രിക്കറ്റിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും.ഈ മത്സരങ്ങളൊക്കെ ടിവിയിൽ സംപ്രേക്ഷണം ചെയ്യയുന്നുണ്ട്. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സിനാണ് ലോകകപ്പിന്റെ സംപ്രേക്ഷണ അവകാശം. ടിവിക്ക് പുറമെ മൊബൈൽ ഫോണിലും ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കുവാൻ സാധിക്കും.ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും ഹോട്ട്‌സ്റ്റാറിൽ കാണാൻ സാധിക്കും. നിങ്ങളുടെ മൊബൈൽ ഫോണിൽ ഹോട്ട്‌സ്റ്റാർ ഡൗൺലോഡ് ചെയ്യണം. ആൺഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആൺഡ്രോയ്ഡിന് പുറമെ ഐഒഎസ് ആപ്പ് സ്റ്റോറിലും ആപ്ലിക്കേഷൻ ലഭിക്കും.എന്നാൽ ഹോട്ട്സ്റ്റാറിലൂടെ ഫ്രീ ആയി നിങ്ങൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കില്ല. ഹോട്ട്സ്റ്റാർ പ്രീമിയം അക്കൗണ്ടോ, ഹോട്ട്സ്റ്റാർ വിഐപി അക്കൗണ്ടോ മത്സരങ്ങൾ കാണാൻ ആവശ്യമാണ്. പ്രതിവർഷം 999 രൂപ അടച്ചാൽ നിങ്ങൾക്ക് ഹോട്ട്സ്റ്റാർ പ്രീമിയം അക്കൗണ്ട് ലഭിക്കും. പ്രതിമാസം 199 രൂപയ്ക്കും ഇത് ലഭിക്കും. ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷന് പ്രതിവർഷം 365 രൂപയാണ് നിരക്ക്.ജിയോ ടി.വിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാംലോകകപ്പ് മത്സരങ്ങൾ കാണാൻ ജിയോ ഉപഭോക്താക്കൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് കമ്പനി. ജിയോ പ്രൈം മെമ്പർഷിപ്പ് ലഭിച്ചട്ടുള്ള ഉപഭോക്താക്കൾക്കായിരിക്കും മത്സരങ്ങൾ തത്സമയം വീക്ഷിക്കുവാൻ ജിയോ ആപ്പിലൂടെ സാധിക്കുക. ജിയോ ടി വി ആപ്പിലൂടെ ജിയോ ഫോണിലും ജിയോ ഫോൺ 2വിലും മത്സരങ്ങൾ കാണാൻ ഉപഭോക്താക്കൾക്ക് സാധിക്കും.എയർടെൽ ഉപഭോക്താക്കൾക്കും ജിയോടേതിന് സമാനമായ രീതിയിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കും. ആൺഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും എയർടെൽ ടിവി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...