Home GADGET ഗൂഗിൾ ഗ്ലാസ് വീണ്ടും വിപണിയിലെത്തുന്നു​.

ഗൂഗിൾ ഗ്ലാസ് വീണ്ടും വിപണിയിലെത്തുന്നു​.

ഗൂഗിളിന്റെ സ്വപ്​ന ഉൽപന്നങ്ങളിലൊന്നായിരുന്ന ഗൂഗിൾ ഗ്ലാസ് വീണ്ടും വിപണിയിലെത്തുന്നു​. നിരവധി ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കുമൊടുവിൽ വർഷങ്ങൾക്ക്​ മുമ്പ്​ ഗ്ലാസിനെ കമ്പനി പുറത്തിറക്കിയെങ്കിലും ഉൽപന്നത്തിന്​ അധിക ആയുസ്​ ഉണ്ടായിരുന്നില്ല. പല രാജ്യങ്ങളും സുരക്ഷയെ സംബന്ധിച്ച്​ ആശങ്കകൾ ഉയർത്തിയതും മറ്റ്​ ചില പ്രശ്​നങ്ങളും അന്ന്​ ഗ്ലാസിന്റെ ചരമക്കുറിപ്പെഴുതി. ഇക്കുറി ഗൂഗിൾ ഗ്ലാസി​​ന്റെ രണ്ടാം പതിപ്പ്​ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്​ കമ്പനി.ഗൂഗിൾ ഗ്ലാസ്​ എഡിഷൻ 2 എന്ന പേരിലാവും ഉൽപന്നം വീണ്ടും അവതരിക്കുക. നിലവിൽ ഉൽപന്നത്തി​​ന്റെ പരീക്ഷണങ്ങൾ കമ്പനി നടത്തുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. ഒന്നാം ജനറേഷൻ ഗ്ലാസിന്​ സമാനമാണ്​ രണ്ടാം പതിപ്പും. സ്​നാപ്​ഡ്രാഗൺ എക്​സ്​.ആർ1 ചിപ്പിന്റെ കരുത്തിലാണ്​ ഗ്ലാസ്​ പുറത്തിറങ്ങുക. 3 ജി.ബി റാമും 860 എം.എച്ച്​ ബാറ്ററിയും ഉണ്ടാവും. ടൈപ്പ്​ സി പോർട്ട്​ ഉപയോഗിച്ചുള്ള ഫാസ്​റ്റ്​ ചാർജിങ്ങിനെയും ഗൂഗിൾ ഗ്ലാസ്​ പിന്തുണക്കും.ഏകദേശം 999 ഡോളറിന്​ ഗൂഗിൾ ഗ്ലാസി​​ന്റെ രണ്ടാം പതിപ്പ്​ വിപണിയിലെത്തിക്കാനാണ്​ കമ്പനിയുടെ നീക്കം. എങ്കിലും ഗ്ലാസ്​ എപ്പോൾ വിപണിയിലെത്തിക്കുമെന്ന കാര്യത്തിൽ ഗൂഗിൾ ഉറപ്പുകളൊന്നും നൽകുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...