Home GADGET ക്വാഡ് ക്യാമറയും കിടിലന്‍ പ്രോസസ്സറുമായി കരുത്തന്‍ ഹോണര്‍ 20

ക്വാഡ് ക്യാമറയും കിടിലന്‍ പ്രോസസ്സറുമായി കരുത്തന്‍ ഹോണര്‍ 20

ലണ്ടനില്‍ നടന്ന പുറത്തിറങ്ങല്‍ ചടങ്ങില്‍ ഹോണര്‍ 20 സ്മാര്‍ട്ട്‌ഫോണിനെ ഹുവായ് അവതരിപ്പിച്ചു. ഈമാസം ആദ്യം മലേഷ്യയിലും യു.കെയിലും പുറത്തിറക്കിയതിനു പിന്നാലെയാണ് ലണ്ടന്‍ വിപണിയിലുമെത്തിച്ചത്.ഹോണര്‍ 20, ഹോണര്‍ 20 ലൈറ്റ് മോഡലുകള്‍ക്ക് എച്ച്.ഡി പ്ലസ് സ്‌ക്രീനാണുള്ളത്. 19:5:9 ആസ്‌പെക്ട് റേഷ്യോ ഫോണിനു പ്രത്യേക രൂപഭംഗി നല്‍കുന്നു. ഫുള്‍ സ്‌ക്രീന്‍ ഹോള്‍ പഞ്ച് ഡിസ്‌പ്ലേയാണ് മുന്നിലുള്ളത്. കട്ടികുറഞ്ഞ ബേസില്‍ ഡിസ്‌പ്ലേയും വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ നോച്ചും ഡിസ്‌പ്ലേയ്‌ക്കൊപ്പമുണ്ട്.ഹോണര്‍ 20, 20 ലൈറ്റ് എന്നീ മോഡലുകള്‍ക്കു പുറമേ ഹോണര്‍ 20 പ്രോ എന്ന മോഡലിനെക്കൂടി കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു.ഏറ്റവും വിലകൂടിയ വേരിയന്റും ഇതുതന്നെ.ഏകദേശം 38,800 രൂപയ്ക്കാമ് ഹോണര്‍ 20 മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവ അടങ്ങിയ മോഡലാണിത്. ഐസ്ലാന്റിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സഫൈര്‍ ബ്ലൂ എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.ഹോണര്‍ 20 ലൈറ്റിന് 15,800 രൂപയാണ് വില. ആഗോള വിപണിയില്‍ ഈ മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജൂണ്‍ 11ന് ഹോണര്‍ 20 സീരീസ് മോഡലുകളെ ഇന്ത്യയിന്‍ അവതരിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.ഹോണര്‍ 20 സവിശേഷതകള്‍
6.26 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് 1080X2340 പിക്‌സല്‍ റെസലൂഷനുള്ള ഡിസ്‌പ്ലേയാണ് ഹോണര്‍ 20ക്കുള്ളത്. ആന്‍ഡ്രോയിഡ് 9 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഹൈസിലിക്കണ്‍ കിരിന്‍ 980 ചിപ്പ്‌സെറ്റും 6 ജി.ബി റാമും ഫോണിനു കരുത്തേകും.48 മെഗാപിക്‌സലിന്റെ സോണി സെന്‍സറോടു കൂടിയതാണ് പ്രധാന ക്യാമറ. 16 മെഗാപിക്‌സലിന്റെ സെക്കന്ററി സെന്‍സറും 2 മെഗാപിക്‌സലിന്റെ ടെറിറ്ററി സെന്‍സറും 2 മെഗാപിക്‌സലിന്റെ ക്വാഡ് സെന്‍സറും പിന്‍ ക്യാമറക്കു കരുത്തേകും.32 മെഗാപിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ കരുത്ത്. അള്‍ട്രാ ക്ലാരിറ്റി മോഡ്, എ.ഐ കളര്‍ മോഡ് എന്നിവ ഉള്‍ക്കൊള്ളിച്ച കൃതൃമബുദ്ധിയിലധിഷ്ഠിതമായതാണ് മുന്‍ ക്യാമറ. 128 ജി.ബിയാണ് ഇന്റെണല്‍ മെമ്മറി കരുത്ത്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് ഉയര്‍ത്താവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...