Home MOBILE & APP സ്കെെപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

സ്കെെപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

സ്‌കൈപ്പ് ഡോട്ട് കോം എന്ന സൈറ്റില്‍ പ്രവേശിച്ചതിന് ശേഷം ഒരു സ്‌കൈപ്പ് അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ക്രിയേറ്റ് അക്കൗണ്ട് സെലക്ട് ചെയ്താല്‍ സൈന്‍ അപ്പിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കും. പിന്നീട് ചെയ്ഞ്ച് പാസ് വേഡ് ലിങ്കിലൂടെ സ്‌കൈപ്പ് അക്കൗണ്ടിന്റെ പാസ് വേഡ് മാറ്റാം.സ്‌കൈപ്പ് ആപ്പില്ലാതേയും സ്‌കൈപ്പ് ഉപയോഗിക്കാനാകും. അതിനായി ചെയ്യേണ്ടത് സ്‌കൈപ്പ് ഫോര്‍ വെബ്ബ് ഉപയോഗിക്കുകയാണ്. വെബ്ബ് സൈറ്റിലൂടെ സ്‌കൈപ്പ് ഉപയോഗിക്കാനാകും.സ്‌കൈപ്പ് അക്കൗണ്ടുള്ള മറ്റൊരാളോ കോള്‍ ചെയ്യുന്നത് ഫ്രീയാണ്. എന്നാല്‍ മൊബൈലിലേക്കോ ലാന്റ് ലൈനിലേക്കോ വിളിക്കണമെങ്കില്‍ സ്‌കൈപ്പ് ക്രെഡിറ്റ് ആവശ്യമാണ്. കോണ്ടാക്ട് ലിസ്റ്റില്‍ നിന്നും വിളിക്കേണ്ട ആളെ തിരഞ്ഞെടുത്താല്‍ കോള്‍ ചെയ്യാന്‍ സാധിക്കും.സെര്‍ച്ച് സ്‌കൈപ്പ് ഓപ്ഷനിലൂടെ വിളിക്കേണ്ട ആളെ കണ്ടെത്തി വീഡിയോ കോള്‍ ചെയ്യുകയോ അല്ലെങ്കില്‍ ചാറ്റ് ചെയ്യുകയോ ചെയ്യാന്‍ സാധിക്കും. വീഡിയോ കോള്‍ സംവിധാനമാണ് സ്‌കൈപ്പിന്റെ സവിശേഷത. രണ്ടിലധികം പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് കോള്‍ അല്ലെങ്കില്‍ കോണ്‍ഫറന്‍സ് കോളും സ്‌കൈപ്പില്‍ ചെയ്യാനാകും. ഇത്തരത്തില്‍ 25 പേരെ കോണ്‍ഫറന്‍സ് കോളിലൂടെ ബന്ധപ്പെടാനാകും.സ്‌കൈപ്പില്‍ ഓഡിയോയ്‌ക്കോ വീഡിയോയ്‌ക്കോ എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നുകയാണെങ്കില്‍ ടൂള്‍സിലൂടെ അഡ്ജസ്റ്റ് ചെയ്യാനാകും. അഥവാ സ്‌കൈപ്പ് അക്കൗണ്ടിന്റെ പാസ് വേഡോ മറ്റോ മറന്നു പോവുകയോ അതല്ല, വേറെയെന്തെങ്കിലും സാഹചര്യമോ വന്നാലും ഫോര്‍ഗോട്ട് യൂസര്‍ നെയിം കൊടുത്ത് പുതിയ യൂസര്‍നെയിം നല്‍കാനും അക്കൗണ്ട് പുനരാരംഭിക്കാനും സാധിക്കും.കമ്പ്യൂട്ടറിന്റെ സെറ്റിങ്‌സിലെ പ്രൈവസിയില്‍ നിന്നും ക്യാമറയുടെ ആക്‌സസ് ഏതൊക്കെ ആപ്പുകള്‍ക്ക് നല്‍കാം എന്ന് തീരുമാനിക്കാന്‍ സാധിക്കും. ഇവിടെ സ്‌കൈപ്പ് സെലക്ട് ചെയ്യുന്നതോടെ നിങ്ങളുടെ ക്യാമറയുപയോഗിച്ച് സ്‌കൈപ്പ് വീഡിയോ കോള്‍ ചെയ്യാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...