Home GADGET സരിഗമ കാർവയിൽ ഇനി മധുര മലയാളവും

സരിഗമ കാർവയിൽ ഇനി മധുര മലയാളവും

സംഗീതപ്രേമികളുടെ പ്രിയപ്പെട്ട മ്യൂസിക്കൽ ഡിവൈസ് ആയ സരിഗമ കാർവയിൽ ഇനി മുതൽ മധുരമലയാള ഗാനങ്ങളും കേൾക്കാം. കെ ജെ യേശുദാസ്, വി ദക്ഷിണമൂർത്തി, ജി ദേവരാജൻ, എംഎസ് ബാബുരാജ്, സലിൽ ചൗധരി തുടങ്ങിയ ഇതിഹാസഗായകരുടെ പാട്ടുകളാണ് സരിഗമ കാർവയുടെ മിനി ലെജന്റ്- മലയാളം എന്നു പേരിട്ടിരിക്കുന്ന പുതിയ വേർഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തമിഴ്, കന്നട, തെലുങ്ക് ഭാഷാഗാനങ്ങളുടെ ലോഞ്ചിനു പിന്നാലെയാണ് മലയാളത്തിലേക്കും സരിഗമ എത്തുന്നത്.പവർ പാക്ക്റ്റ്ഡ് ബ്ലൂടൂത്ത് സ്പീക്കറായ സരിഗമ കാർവയിൽ 351 ഓളം പഴയകാല മലയാളം പാട്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ” പ്രാദേശിക സംഗീതത്തിന് ഏറെ ശ്രോതാക്കൾ ഉണ്ട്. പ്രഗത്ഭ സംഗീതജ്ഞരായ കെ.ജെ. യേശുദാസ്, എം.എസ്. ബാബുരാജ്, സലിൽ ചൗധരി പോലുള്ളവർ പാടിയ പാട്ടുകളുടെ നല്ലൊരു ശേഖരം തന്നെ സരിഗമയിൽ ഉണ്ട്,” സരിഗമയുടെ മാനേജിങ് ഡയറക്ടർ വിക്രം മെഹ്റ പറയുന്നു.ജോലികൾക്കിടയിലും സംഗീതം ആസ്വദിക്കാൻ സഹായിക്കുന്ന പേഴ്‌സണൽ ഡിജിറ്റൽ ഒാഡിയോ പ്ലെയറാണ് സരിഗമ കാർവ. 2490 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്.ഒപ്പം FM/AM സൗകര്യങ്ങളും ഉണ്ട്. ആവശ്യക്കാർക്ക് സ്വകാര്യ കളക്ഷനിലുള്ള പാട്ടുകൾ USB വഴി സരിഗമ കാർവയുമായി ബന്ധിപ്പിച്ചും കേൾക്കാം. നാലു മുതൽ അഞ്ച് മണിക്കൂറോളം ബാറ്ററി ബാക്കപ്പ് ഉള്ള ഈ ബ്ലൂടൂത്ത് സ്പീക്കറിന് ആറുമാസം കമ്പനി വാറണ്ടിയും നൽകുന്നുണ്ട്.ഹിന്ദി, പഞ്ചാബി, തമിഴ്, ബംഗാളി, മറാത്തി എന്നീ ഭാഷയിലെ ഗാനങ്ങൾ മുൻപു തന്നെ സരിഗമ കാർവ അവതരിപ്പിച്ചിട്ടുണ്ട്. 5000 പ്രീ ലോഡഡ് പഴയകാല ഹിന്ദി പാട്ടുകളാണ് ഹിന്ദി വേർഷൻ സരിഗമ കാർവയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...