Home SCIENCE ചന്ദ്രയാന്‍-2 കുതിക്കും 13 ഇന്ത്യന്‍ പേ-ലോഡുമായി

ചന്ദ്രയാന്‍-2 കുതിക്കും 13 ഇന്ത്യന്‍ പേ-ലോഡുമായി

ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 വഹിക്കുക 13 പേ-ലോഡുകള്‍. ഐ.എസ്.ആര്‍.ഒയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഐ.എസ്.ആര്‍.ഒ നിര്‍മിച്ച 13 പേ-ലോഡുകളും അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഒരു പര്യവേഷണ ഉപകരണവുമാണ് ചന്ദ്രയാന്‍-2 ലൂടെ ചന്ദ്രനിലെത്തുക.ഭൂമിയും ചന്ദ്രനുമായുള്ള ദൂരം അളക്കുക മാത്രമാണ് നാസയുടെ മോഡ്യൂള്‍ ലക്ഷ്യമിടുന്നത്. ഈവര്‍ഷം മാര്‍ച്ച് മാസം ഐ.എസ്.ആര്‍.ഒയുമായി കൈകോര്‍ത്ത് ഉപഗ്രഹം വിക്ഷേപിക്കുന്ന കാര്യം നാസ ഔദ്യോഗികമായി അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ ഐ.എസ്.ആര്‍.ഒ പ്രതികരിച്ചിട്ടില്ല.മൂന്നു മോഡ്യൂളുകളിലായാണ് ചന്ദ്രയാന്‍-2 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ രണ്ടാം ചന്ദ്ര ദൗത്യത്തില്‍ ഏതെല്ലാം ഉപകരണങ്ങളുണ്ടാകുമെന്ന കാര്യത്തിലുള്ള വിവരങ്ങള്‍ ലഭ്യമല്ല. ആകെ 13 പേ-ലോഡുകള്‍ ഉണ്ടാകുമെന്നും അതിലൊരെണ്ണം നാസയുടേതാകുമെന്നുമുള്ള വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്.മൂണ്‍ ഇംപാക്ട് പ്രോബടക്കം 11 പേലോഡുകള്‍ ഉള്‍ക്കൊള്ളിച്ച് 2008 ഒക്ടോബറിലാണ് ചന്ദ്രയാന്‍-1 ന്റെ വിക്ഷേപണം നടന്നത്. ഇതില്‍ അഞ്ചെണ്ണം വിദേശ രാജ്യങ്ങളുടെ പേലോഡുകളായിരുന്നു. മൂന്നെണ്ണം യൂറോപ്പിന്റെയും രണ്ടെണ്ണം അമേരിക്കയുടേതുമുള്‍പ്പടെയാണ് അഞ്ചെണ്ണം. ചന്ദ്രനിലെ ജലാംശ സാന്നിദ്ധ്യമുള്‍പ്പടെ നിര്‍ണായക വിവരങ്ങള്‍ ചന്ദ്രയാന്‍-1 സ്ഥിരീകരിച്ചിരുന്നു.ഇതുവരെ ആരും പരീക്ഷണം നടത്താന്‍ തയ്യാറാകാത്ത ചന്ദ്രന്റെ ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ഉപഗ്രഹം എത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. 14 ഭൗമദിനങ്ങള്‍ പ്രയാണ്‍ ചന്ദ്രനില്‍ ചെലവിടുമെന്നും വിവിധ പരീക്ഷണങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.സോഫ്റ്റ് എക്‌സ് റേ സ്‌പെക്ട്രോ മീറ്റര്‍, സോളാര്‍ എക്‌സ് റേ മോണിറ്റര്‍, ഇമേജിംഗ് ഐ.ആര്‍ സ്‌പെക്ട്രോമീറ്റര്‍, സിന്തറ്റിക് അപ്രേചര്‍ റെഡാര്‍, ന്യൂട്രല്‍ മാസ് സ്‌പെക്ട്രോമീറ്റര്‍, ടെറാന്‍ മാപ്പിംഗ് ക്യാമറ ഉള്‍പ്പടെയുള്ള 13 പേ-ലോഡുകളാണ് വിക്ഷേപണിത്തിന് തയ്യാറെടുക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...