Home LATEST ഹാക്കര്‍മാരെ കബളിപ്പിക്കുന്ന സ്മാര്‍ട്ട് എഐ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

ഹാക്കര്‍മാരെ കബളിപ്പിക്കുന്ന സ്മാര്‍ട്ട് എഐ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ ലോകത്ത് ഉയര്‍ന്നുകേള്‍ക്കുന്ന പുതിയൊരു പേരാണ് അഡ്വര്‍സേറിയല്‍ അറ്റാക്ക്. ഇതൊരു പ്രത്യേകതരം ഹാക്കിംഗ് രീതിയാണ്. തെറ്റായ ഡാറ്റ ഉപയോഗിച്ച് എഐ-യില്‍ തകരാറുണ്ടാക്കുകയാണ് അഡ്വര്‍സേറിയല്‍ അറ്റാക്കില്‍ ചെയ്യുന്നത്.ഇത്തരം ആക്രമണം വ്യാപകമായിട്ടില്ലെങ്കിലും ഇതിനെ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ ശാസ്ത്രലോകം ആരംഭിച്ചുകഴിഞ്ഞു.വിവിധ രീതികളില്‍ അഡ്വര്‍സേറിയല്‍ അറ്റാക്ക് നടത്താന്‍ സാധിക്കും.ഓഡിയോ ഇന്‍പുട്ടിലൂടെ അലക്‌സയെ കൊണ്ട് പണമയപ്പിക്കുക,അല്ലെങ്കില്‍ റോഡരികിലെ ചിഹ്നത്തിന്റെ സഹായത്തോടെ സ്വയം ഓടുന്ന കാറിനെ ആശയക്കുഴപ്പത്തിലാക്കുക എന്നിവ ചില ഉദാഹരണങ്ങളാണ്.എഐ സ്മാര്‍ട്ട് ആണ്. അതുകൊണ്ട് അവയക്ക് മനുഷ്യനേത്രങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ പോലും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയും. എഐ ഹാക്കര്‍മാരുടെ കെണിയില്‍ എളുപ്പം വീണുപോകാനുള്ള കാരണമിതാണെന്ന് ഗവേഷകര്‍ പറയുന്നു.
ഇത്തരം ഹാക്കര്‍മാര്‍ മനുഷ്യസഹജമായ പിഴവുകളെയോ സുരക്ഷാ വീഴ്ചകളെയോ ഉപയോഗിച്ചല്ല ആക്രമണം നടത്തുന്നത്.അതുകൊണ്ട് ഹാക്കര്‍മാരെ പ്രതിരോധിക്കാനുള്ള പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ ഇവിടെ ഫലപ്രദമാവുകയില്ല.അതുകൊണ്ട് തന്നെയാണ് എഐ-യെ കൂടുതല്‍ ശക്തിപ്പെടുത്തി ഇത്തരം കെണികളില്‍ വീഴുന്നതില്‍ നിന്ന് തടയാന്‍ കാര്‍ണീജ് മെല്ലണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ശ്രമം തുടങ്ങിയത്.എഐക്ക് പരിശീലനം നല്‍കുന്നതിനുള്ള പ്രത്യേക ഡാറ്റ വികസിപ്പിച്ചെടുത്താണ് ഗവേഷകര്‍ ഹാക്കര്‍മാരെ നേരിടാന്‍ ഒരുങ്ങുന്നത്. കാഴ്ചയില്‍ ഒരുപോലെ തോന്നുമെങ്കിലും കമ്പ്യൂട്ടര്‍ വ്യത്യസ്തമായി മനസ്സിലാക്കുന്ന വസ്തുക്കളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉദാഹരണത്തിന് നായയുടെ ചിത്രം. എന്നാല്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ പൂച്ചയുടേത് പോലുള്ള രോമങ്ങള്‍ തിരിച്ചറിയാനാകും. ഇതുപോലുള്ള ചിത്രങ്ങളില്‍ നിന്ന് യഥാര്‍ത്ഥ നായയെ തിരിച്ചറിയാന്‍ എഐ-ക്ക് കഴിയുമോ എന്നാണ് പരിശീലനത്തിലൂടെ വിലയിരുത്തിയത്. നിമിഷനേരം കൊണ്ട് യഥാര്‍ത്ഥ ചിത്രം തിരിച്ചറിയാന്‍ എഐ-ക്ക് സാധിച്ചു.ചെവികള്‍, വാല്‍ പോലുള്ള പ്രത്യക്ഷ സവിശേഷതകള്‍ ഉപയോഗിച്ചും മനുഷ്യനേത്രങ്ങള്‍ക്ക് തിരിച്ചറിയാനാകാത്തത്ര സൂക്ഷ്മമായ ഘകടങ്ങളുടെ സഹായത്തോടെയും എഐക്ക് വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുമെന്ന് പരീശിലനത്തിലൂടെ ബോധ്യപ്പെട്ടു. സൂക്ഷ്മ സവിശേഷതകളാണ് അഡ്വര്‍സേറിയല്‍ ആക്രമണങ്ങളുടെ അടിസ്ഥാനം.മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഡാറ്റ ഉപയോഗിച്ച് മാത്രം എഐ-ക്ക് പരിശീലനം നല്‍കിയാല്‍ ഈ പ്രശ്‌നം ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതുവഴി സൂക്ഷ്മമായ പാറ്റേണുകളോട് എഐ പ്രതികരിക്കുന്നത് തടയാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...