Home GADGET വാവേ വിലക്ക്: ഉത്തരവ് 90 ദിവസത്തേക്ക് നീട്ടി അമേരിക്ക

വാവേ വിലക്ക്: ഉത്തരവ് 90 ദിവസത്തേക്ക് നീട്ടി അമേരിക്ക

ചൈനീസ് ഇലക്ട്രോണിക്സ് കമ്പനി വാവേ ടെക്നോളജീസിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 90 ദിവസത്തേക്ക് നീട്ടി അമേരിക്ക. ഈ 90 ദിവസത്തിനുള്ളിൽ നിലവിലുള്ള ഉപയോക്താക്കൾക്കുള്ള സേവനം തടസപ്പെടാതിരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കണം. ഇതിനായി ആവശ്യമായ സാധന സേവനങ്ങൾ അമേരിക്കൻ കമ്പനികളിൽ നിന്നും വാങ്ങാനും ഉപയോഗിക്കാനും വാവേയ്ക്ക് അനുമതി ലഭിക്കും. എന്നാൽ പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനായി അമേരിക്കൻ നിർമിത ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള വിലക്ക് തുടരും. ഓഗസ്റ്റ് 19 വരെയാണ് ഈ താത്കാലിക ലൈസൻസിന്റെ കാലാവധിചൈനീസ് കമ്പനികൾക്കുമേൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് ചൈനീസ് സ്മാർട്ഫോൺ നിർമാണ കമ്പനിയായ വാവേ ടെക്നോളജീസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നിയന്ത്രിക്കാനും വിലക്കാനും അമേരിക്ക തീരുമാനിച്ചത്.ലോകത്തെ രണ്ടാമത്തെ സ്മാർട്ഫോൺ കമ്പനിയായ വാവേയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഇതേ തുടർന്ന് അമേരിക്കൻ വ്യവസായ പങ്കാളികളുമായുള്ള സാധന സേവന ഇടപാടുകൾ നടത്താനാകാത്ത അവസ്ഥയിലാണ് വാവേ.വാവേ ആൻഡ്രോയിഡ് ഫോണുകൾക്കുള്ള പിന്തുണ പിൻവലിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ക്വാൽകോ, ഇന്റൽ പോലുള്ള ചിപ്പ് നിർമാണ കമ്പനികളും വാവേയുമായുള്ള സഹകരണം നിർത്താൻ നിർബന്ധിതരായി.അതേസമയം അമേരിക്കയുമായി ഏറെ നാളായി അഭിപ്രായ വെത്യാസങ്ങൾ നിലനിൽക്കെ ഇങ്ങനെയുള്ള നിരോധന സാഹചര്യം വാവേ മുൻകൂട്ടി കണ്ടിരുന്നു.ആൻഡ്രോയിഡിന്റെ പിന്തുണ നഷ്ടപ്പെട്ടേക്കുമെന്ന സാധ്യത മുന്നിൽ കണ്ട് സ്വന്തമായി സ്മാർട്ഫോൺ ഓഎസും വാവേ നിർമിച്ചിട്ടുണ്ട്. സ്വന്തമായി ചിപ്പ് നിർമാണ സ്ഥാപനമുള്ളതും വാവേയ്ക്ക് ആശ്വാസമാവും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...