Home SCIENCE കിലോഗ്രാം എന്ന ഭാരത്തിന്റെ യൂണിറ്റ് 'ഇലക്ട്രോണിക് കിലോഗ്രാമിലേക്ക്' മാറി

കിലോഗ്രാം എന്ന ഭാരത്തിന്റെ യൂണിറ്റ് ‘ഇലക്ട്രോണിക് കിലോഗ്രാമിലേക്ക്’ മാറി

അന്താരാഷ്‌ട്ര മെട്രോളജി ദിനമായ മെയ് 20 മുതൽ ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സ് (SI),  കിലോഗ്രാം എന്ന ഭാരത്തിന്റെ യൂണിറ്റ് തീരുമാനിക്കാൻ വർഷങ്ങളായി ആശ്രയിച്ചു പോന്നിരുന്ന രീതി മാറ്റാൻ തീരുമാനിച്ചു.ഇന്ത്യയുടെ ദേശീയ അളവുതൂക്കനിയന്ത്രണ സമിതിയായ നാഷണൽ ഫിസിക്കൽ ലബോറട്ടറി(NPL)യും ആ മാറ്റങ്ങളെ അംഗീകരിച്ചു.ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സ്  അഥവാ SI യൂണിറ്റ്സ് എന്നത് 1960ൽ അംഗീകരിച്ച ദശാംശാടിസ്ഥാനത്തിലുള്ള ആധുനിക ഏകകസമ്പ്രദായമാണ്‌.S I ‌എന്ന ചുരുക്കപ്പേരുള്ള ഈ വ്യവസ്ഥയിൽ ഏഴ് മൗലിക ഏകകങ്ങളൂണ്ട് (Basic Units). നീളം, ഭാരം, സമയം, വൈദ്യുത പ്രവാഹം(Current) , ദ്രവ്യമാനം(Mole), ഊഷ്മാവ്, പ്രകാശതീവ്രത(Luminous Intensity) എന്നിവയാണ് ഈ സിസ്റ്റത്തിലെ മൗലിക ഏകകങ്ങൾ(Basic Units).മേൽപ്പറഞ്ഞ യൂണിറ്റുകളിൽ കിലോഗ്രാം എന്ന ഭാരത്തിന്റെ യൂണിറ്റ് മാത്രമായിരുന്നു ഇനിയും ഒരു ഭൗതികവസ്തുവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരേയൊരു SI യൂണിറ്റ്.എത്രയോ വർഷങ്ങളായി തൂക്കത്തിന്റെ യൂണിറ്റായ കിലോഗ്രാം എന്തെന്ന് നിർണ്ണയിക്കുന്നതിന് ലോകം മുഴുവൻ ആശ്രയിക്കുന്നത് ഒരേയൊരു റെഫറൻസ് വെയ്റ്റിനെയായിരുന്നു. അതൊരു മനുഷ്യ നിർമിത വസ്തുവായിരുന്നു. 1879-ൽ നിർമ്മിക്കപ്പെട്ട പ്ലാറ്റിനം-ഇറിഡിയം ലോഹസങ്കരത്തിൽ തീർത്ത ഒരു സിലിണ്ടർ രൂപത്തിലുള്ള ലോഹക്കട്ട. 1889  മുതൽ അത് സൂക്ഷിച്ചിരിക്കുന്നത് പാരിസിലെ സിവേഴ്സിൽ സ്ഥിതിചെയ്യുന്ന ഇന്റർനാഷണൽ ബ്യൂറോ ഓഫ് മെഷേഴ്സിലെ അതീവ സുരക്ഷിതമായ ഒരു മുറിയിലാണ്. ഇതിനെ ശാസ്ത്രലോകം വിളിക്കുന്നത് ‘ഇന്റർനാഷണൽ പ്രോട്ടോടൈപ്പ് കിലോഗ്രാം’ എന്നായിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അവരുടെ ഭാരം അളക്കുന്ന യന്ത്രങ്ങളുടെ കൃത്യത മെച്ചപ്പെടുത്താൻ ആധാരമാക്കിയിരുന്നത് ഈ പ്ലാറ്റിനം ഇറിഡിയം കട്ടയെ ആയിരുന്നു.ഈ സംവിധാനത്തിന് ശാസ്ത്രജ്ഞരുടെ കണ്ണിൽ ഒരു കുഴപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടുകൊണ്ട് 50  മൈക്രോഗ്രാമോളം ഭാരം കുറഞ്ഞിരിക്കുന്നു. എന്നുവെച്ചാൽ ഒരു കൺപീലിയോളം ഭാരം. അത് വളരെ കുറഞ്ഞ ഒരു ഭാരമാണെങ്കിലും ശാസ്ത്രീയമായ അളവുകോലുകൾ വെച്ച് നോക്കുമ്പോൾ അതൊരു വലിയ കാര്യമാണ്. നമ്മുടെ ഭാരം നിർണ്ണയിക്കുന്നതിന് ആധാരമായ സംഗതി തന്നെ കൃത്യമല്ല എന്നുവരുന്നത് ശരിയല്ലല്ലോ. അതുകൊണ്ടാണ് ശാസ്ത്രജ്ഞർ ഈ ഒരു പരിമിതിയെ അതിജീവിക്കാൻ വേണ്ടിയാണ് ഭൗതികമായ, ഭാരക്കുറവിന് വിധേയമായ ഒന്നിൽ നിന്നും തൂക്കത്തിന്റെ ആധാരത്തെ വേർപെടുത്തി അതിനെ മാറ്റം സംഭവിക്കാത്ത ഒന്നുമായി ബന്ധിപ്പിച്ചത്.പുതിയ രീതിയെ അവർ വിളിക്കുന്നത് ‘ഇലക്ട്രോണിക് കിലോഗ്രാം’ എന്നാണ്. ഇത് പൊടി, ഭൗതികമായ നാശം എന്നിവയ്ക്ക് അതീതമാണ്. ഇതിന്റെ അടിസ്ഥാന ഘടകം ഇലക്ട്രോ മാഗ്നറ്റുകളാണ്. ഇലക്ട്രോ മാഗ്നറ്റുകളിൽ ഉളവാകുന്ന കാന്തികബലം അതിലൂടെ കടത്തിവിടുന്ന വൈദ്യുതിയുടെ അളവിന് ആനുപാതികമായിരിക്കും. ശാസ്ത്രരംഗത്തുണ്ടായ പുരോഗതി പ്ലാങ്ക്സ് കോൺസ്റ്റന്റ് എന്ന സ്ഥിരാങ്കത്തെ 0.000001ശതമാനം കൃത്യതയോടെ അളക്കാൻ സഹായിക്കുന്നു. മുമ്പ് പ്ലാങ്ക്സ് സ്ഥിരാങ്കത്തെ ഇത്രമേൽ കൃത്യതയോടെ അളക്കാനുള്ള ശേഷി ശാസ്ത്രത്തിനുണ്ടായിരുന്നില്ല. ഇപ്പോൾ വളരെ കൃത്യമായി ഈ സ്ഥിരാങ്കത്തെ കണ്ടെത്തി, അത് ഭാരം കണ്ടെത്താനുള്ള സൂത്രവാക്യത്തിൽ ഉപയോഗിച്ച് കൊണ്ട് ഭാരം കണ്ടെത്തുന്നു. 

NB :1983 വരെ ഒരു മീറ്റർ എന്നത് പാരീസിലെ ഒരു പ്ലാറ്റിനം ബാറിന്റെ നീളം ആയിരുന്നു. അക്കൊല്ലം SI അതിനെ പരിഷ്കരിച്ച് പ്രകാശം ഒരു സെക്കന്റിന്റെ  299792458-ൽ ഒരംശം നേരം കൊണ്ട് സഞ്ചരിക്കുന്ന ദൂരം എന്ന് പുനർ നിർവചിക്കപ്പെട്ടു. അതോടെ നീളം എന്ന യൂണിറ്റ് പാരിസിലെ പ്ലാറ്റിനം ദണ്ഡിന്റെ ബന്ധനത്തിൽ നിന്നും മോചിതമായി.അക്കൂട്ടത്തിലേക്കാണ് ഇപ്പോൾ ഏറ്റവും പുതിയതും , ഏറ്റവും അവസാനത്തേതുമായ കിലോഗ്രാമും കേറിച്ചെല്ലുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...