Home LATEST ഇന്‍സ്റ്റഗ്രാം: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

ഇന്‍സ്റ്റഗ്രാം: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

ലക്ഷക്കണക്കിന് ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു. ഇൻഫ്ലുവൻസർമാരുടേയും സെലിബ്രിറ്റികളുടെയും ബ്രാൻഡ് അക്കൗണ്ടുകളുടെയും വിവരങ്ങളാണ് ഓൺലൈനിൽ പരസ്യമായത്.ആമസോൺ വെബ്സർവീസസിൽ ഹോസ്റ്റ് ചെയ്യപ്പെട്ട ഈ വലിയ വിവരശേഖരത്തിന് പാസ്വേഡുകളൊന്നും ഉണ്ടായിരുന്നില്ല. 4.9 കോടിയിലധികം വിവരങ്ങൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അക്കൗണ്ട് ഉടമകളുടെ ബയോ, പ്രൊഫൈൽ പിക്ചർ, ഫോളോവർമാരുടെ എണ്ണം, അവർ വെരിഫൈഡ് ആണോ, സ്ഥലം എവിടെയാണ് ഉൾപ്പടെ പരസ്യമാക്കി നൽകിയിരുന്ന വിവരങ്ങളും ഇമെയിൽ അഡ്രസ്, ഫോൺ നമ്പർ പോലുള്ള സ്വകാര്യ വിവരങ്ങളും ഇക്കൂട്ടത്തിൽപെടുന്നു.സുരക്ഷാ ഗവേഷകനായ അനുരാഗ് സെൻ ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ വിവരശേഖരം കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ മുംബൈയിലെ Chtrbox എന്ന സോഷ്യൽ മീഡിയ മാർക്കറ്റിങ് സ്ഥാപനം ശേഖരിച്ചുവെച്ച വിവരങ്ങളാണ് ഇവയെന്ന് കണ്ടെത്തി. ഇൻഫ്ലുവൻസർമാർക്കും വഴിയും സെലിബ്രിറ്റികൾക്കും പണം നൽകി പോസ്റ്റുകൾ നൽകിയിരുന്ന സ്ഥാപനമാണിത്.ഫോളോവർ മാരുടെ എണ്ണം, ഇടപെടൽ, ലൈക്കുകൾ, ഷെയറുകൾ എന്നിവ കണക്കിലെടുത്ത് ഓരോ അക്കൗണ്ടിനും മൂല്യം കണക്കാക്കിയത് സംബന്ധിച്ച വിവരങ്ങളും അനുരാഗ് സെൻ കണ്ടെത്തിയ വിവര ശേഖരത്തിലുണ്ട്.പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിന് ഇൻസ്റ്റഗ്രാമിലെ ഇൻഫ്ലുവൻസർമാർക്കും സെലിബ്രിറ്റികൾക്കും എത്ര പണം നൽകണം എന്ന് തീരുമാനിക്കുന്നതിനായി ശേഖരിച്ച വിവരങ്ങളാണിവ.മുൻനിര ഫുഡ് ബ്ലോഗർമാർ, സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ഉൾപ്പടെ പ്രശസ്തരായ പലരുടേയും അക്കൗണ്ട് വിവരങ്ങൾ ഇക്കൂട്ടത്തിലുണ്ട്.വാർത്ത പുറത്തുവിട്ട ടെക്ക് ക്രഞ്ച് റിപ്പോർട്ടർമാർ ബന്ധപ്പെട്ടതിന് തൊട്ടുപിന്നാലെ ഈ വിവരശേഖരം Chtrbox അധികൃതർ ഓഫ്ലൈൻ ആക്കിമാറ്റി. കമ്പനി അധികൃതർ ഈ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...