Home LATEST വണ്‍പ്ലസ് ശ്രേണിയിലെ കരുത്തന്‍; വണ്‍പ്ലസ് 7 പ്രോ റിവ്യൂ

വണ്‍പ്ലസ് ശ്രേണിയിലെ കരുത്തന്‍; വണ്‍പ്ലസ് 7 പ്രോ റിവ്യൂ

ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് വിപണിയിലെത്തിച്ച ഏറ്റവും പുതിയ മോഡലാണ് വണ്‍പ്ലസ് 7 പ്രോ. വലിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് വണ്‍പ്ലസ് മോഡലുകളുടെ വരവ്. ഡിസൈനിംഗിലും കരുത്തിലും ക്യാമറ ക്വാളിറ്റിയിലും ഒരുപോലെ വണ്‍പ്ലസ് 7 പ്രോ മികവുപുലര്‍ത്തുന്നുണ്ട്.ബംഗളൂരുവില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങിലാണ് മോഡലിനെ ആദ്യമായി ഇന്ത്യയിലെത്തിച്ചത്. 2019ല്‍ വിപണിയില്‍ ലഭ്യമായ മികച്ച ഫ്‌ളാഗ്ഷിപ്പ് മോഡലാണോ വണ്‍പ്ലസ് 7 പ്രോ. അടുത്തറിയാം.വണ്‍പ്ലസ് ഫോണുകളുടെ ഡിസൈനിംഗിനെപ്പറ്റി പ്രത്യേകിച്ചു പറയേണ്ടതില്ല. ഒറ്റ ലുക്കില്‍ ഏവരുടെയും ഇഷ്ട കഥാപാത്രമായി മാറും ഈ ഫോൺ. 2.5 ഡി കര്‍വ്ഡ് ഗ്ലാസ് പാനലാണ് പിന്‍ഭാഗത്തുള്ളത്. മുന്‍ഭാഗത്തെ ഇന്‍-ഡിസ്‌പ്ലേ പ്രത്യേക രൂപഭംഗി നല്‍കുന്നു. മറ്റുള്ള ഫ്‌ളാഗ്ഷിപ്പ് മോഡലുകളെ അപേക്ഷിച്ച് ലുക്കില്‍ ഏറെ വ്യത്യാസമുണ്ട്. നോച്ചും ബേസിലുകളും ഫോണിനെ വ്യത്യസ്തനാക്കുന്നു.6.7 ഇഞ്ച് ഓ.എല്‍.ഇ.ഡി ക്വാഡ് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2 കെ ഡിസ്‌പ്ലേ ഫീച്ചര്‍ എടുത്തുപറയേണ്ടതാണ്. 90 ഹെര്‍ട്‌സാണ് റിഫ്രഷ് റേറ്റ്. ഓ.എല്‍.ഇ.ഡി പാനലുപയോഗിച്ചാണ് നിര്‍മാണം. സാംസംഗ് ഗ്യാലക്‌സി എസ് 10 നെ അനുസ്മരിപ്പിക്കുവിധമാണ് നിര്‍മാണം.വണ്‍പ്ലസ് 7ലുള്ളതുപോലെത്തന്നെ ഹാര്‍ഡ് വെയര്‍ കരുത്ത് വണ്‍പ്ലസ് 7 പ്രോയിലുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍ ഫോണിനു കരുത്തേകുന്നുണ്ട്. ഒപ്പം 6/8/12 ജി.ബ് റാം കരുത്തും 128/256 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തും ഫോണിലുണ്ട്. പുത്തന്‍ വൈബ്രേഷന്‍ മോട്ടോര്‍ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 4,000 മില്ലി ആംപയറിന്റെ ബാറ്ററി കരുത്ത് ഫോണിലുണ്ട്. വാര്‍പ് ചാര്‍ജ് 30 സപ്പോര്‍ട്ടുമുണ്ട്. 20 മിനിറ്റു ചാര്‍ജ് ചെയ്താല്‍ ഒരുദിവസം വരെ നോര്‍മല്‍ രീതിയില്‍ ചാര്‍ജ് നില്‍ക്കും.111 പോയിന്റ് ഡി.എക്‌സ്.ഒ മാര്‍ക്കോടുകൂടി ക്യാമറ രംഗത്ത് മികവു പുലര്‍ത്തുകായണ് വണ്‍പ്ലസ് 7 പ്രോ. 48 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയും 16 മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സും പിന്നിലുണ്ട്. 117 ഡിഗ്രിയാണ് ഫീല്‍ഡ് ഓഫ് വ്യൂ. 8മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ലെന്‍സ് 3X ഓപ്റ്റിക്കല്‍ സൂമിംഗ് നല്‍കും.ചുരുക്കി പറഞ്ഞാൽ പ്രീമിയം ശ്രേണിയില്‍ ലഭ്യമായ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് വണ്‍പ്ല് 7 പ്രോ എന്നതില്‍ സംശയമില്ല. ഐ.പി റേറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയുടെ അഭാവം മാത്രമാകും പോരായ്മയായിട്ടുണ്ടാകുക

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...