Home LATEST പിതാവിനെ മനക്കരുത്ത് പ്രചോദനമായി:ജെഫ് ബെസോസ്

പിതാവിനെ മനക്കരുത്ത് പ്രചോദനമായി:ജെഫ് ബെസോസ്

പിതാവിനെ മനക്കരുത്ത് പ്രചോദനമായെന്ന് ലോകസമ്പന്നനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ്. 16-ാം വയസ്സില്‍ ക്യൂബയില്‍ നിന്ന് യു എസിലെത്തിയ പിതാവിന്‍റെ നിശ്ചയദാര്‍ഢ്യവും ശുഭാപ്തി വിശ്വാസവുമാണ് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കാരണമായതെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ജെഫ് ബെസോസ് പിതാവായ മൈക്ക് ബെസോസിനെ അനുസ്മരിച്ചത്.’1962-ല്‍ തനിച്ച് യുഎസിലെത്തിയ മൈക്ക് ബെസോസിന് ഇംഗ്ലീഷ് ഭാഷ വളരെ കുറച്ച് മാത്രമെ അറിയാമായിരുന്നുള്ളൂ. പക്ഷേ ഭാഷയിലെ പ്രശ്നങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന്‍റെ അമേരിക്കന്‍ സ്വപ്നത്തിന് തടസ്സമായില്ല’-ജെഫ് ബെസോസ് പറഞ്ഞു.ആളുകള്‍ എങ്ങനെയാണ് പരസ്പരം സഹായിക്കുന്നതെന്ന് എന്‍റെ പിതാവിന്‍റെ യുഎസ് യാത്ര വെളിപ്പെടുത്തുന്നു. സ്റ്റാച്യൂ ആഫ് ലിബര്‍ട്ടിയിലെ പുതിയ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അദ്ദേഹത്തെ ഓര്‍ക്കുവാന്‍ സാധിച്ചു- ജെഫ് ട്വിറ്ററില്‍ കുറിച്ചു. പിതാവിനെ അനുസ്മരിച്ച് സംസാരിക്കുന്നതിന്‍റെ വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.ജെഫ് ബെസോസിന്‍റെ വളര്‍ത്തച്ഛനാണ് മൈക്ക് ബെസോസ്. ജെഫിന് നാല് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ അമ്മ മൈക്ക് ബെസോസിനെ വിവാഹം ചെയ്യുന്നത്. ഫോബ്സിന്‍റെ ഈ വർഷത്തെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. 13,100 കോടി ഡോളറിന്‍റെ ആസ്തിയാണ് ജെഫ് ബെസോസ്സിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...