Home LATEST ഊബര്‍ ഈറ്റ്‌സ്, ജസ്റ്റ് ഈറ്റ് എന്നിവയ്‌ക്കെതിരായ മത്സരം കടുപ്പിച്ച് ആമസോണ്‍

ഊബര്‍ ഈറ്റ്‌സ്, ജസ്റ്റ് ഈറ്റ് എന്നിവയ്‌ക്കെതിരായ മത്സരം കടുപ്പിച്ച് ആമസോണ്‍

ബ്രിട്ടണിലെ ഫുഡ് ഡെലിവറി കമ്പനിയായ ഡെലിവെറൂവില്‍ വന്‍തുക നിക്ഷേപിച്ച് ആമസോണ്‍, ഊബര്‍ ഈറ്റ്‌സ്, ജസ്റ്റ് ഈറ്റ് എന്നിവയ്‌ക്കെതിരായ മത്സരം കടുപ്പിച്ചു. ഡെലിവെറൂ സമാഹരിച്ച 575 മില്യണ്‍ ഡോളറിൽ സിംഹഭാഗവും നിക്ഷേപിച്ചത് ആമസോണ്‍ ആണെന്നാണ് അറിയുന്നത്.ആമസോണ്‍ ഫ്രെഷ്, ആമസോണ്‍ പാന്‍ട്രി, ആമസോണ്‍ പ്രൈം നൗ എന്നിവ വഴി ഇപ്പോള്‍ ആമസോണ്‍ ബ്രിട്ടണില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് ആകെ വിപണി വിഹിതത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. ഇതാണ് ആമസോണിന്റെ പുതിയ നീക്കത്തിന് പിന്നിൽ.സമാഹരിച്ച നിക്ഷേപത്തുക സാങ്കേതികവിദ്യയുടെ വികസനത്തിനും ഭക്ഷണശാലകള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിനുള്ള അടുക്കളകളുടെ നിര്‍മ്മാണത്തിനുമായി ഉപയോഗിക്കുമെന്ന് ഡെലിവെറൂ സ്ഥാപകനും സിഇഒ-യുമായ വില്‍ ഷു വ്യക്തമാക്കി.ലണ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെലിവെറൂവിന് 60000 വിതരണക്കാരുണ്ട്. എണ്‍പതിനായിരത്തിലധികം ഭക്ഷണശാലകളും കമ്പനിയുമായി സഹകരിക്കുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, ഹോങ്കോങ്, സിംഗപ്പൂര്‍, കുവൈറ്റ് തുടങ്ങി 14 രാജ്യങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.ബ്രിട്ടണില്‍ കമ്പനി ഊബര്‍ ഈറ്റ്‌സ്, ജസ്റ്റ് ഈറ്റ് എന്നിവയില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. ഡെലിവെറൂവിന്റെ സമീപനങ്ങളില്‍ ആകൃഷ്ടരായാണ് കമ്പനിയില്‍ നിക്ഷേപം നടത്തിയതെന്ന് ആമസോണ്‍ യുകെ കണ്‍ട്രി മാനേജര്‍ ഡൗങ് ഗുര്‍ പറഞ്ഞു. നൂതനമായ സാങ്കേതികവിദ്യയും സേവനവുമാണ് ഡെലിവെറൂവിന്റെ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാര്‍ത്ത പുറത്തുവന്നതോടെ ജസ്റ്റ് ഈറ്റിന്റെ ഓഹരി വിലയില്‍ 10 ശതമാനത്തിന്റെ കുറവുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഫെയ്‌സ്ബുക്ക്, യൂട്യൂബ് ഉദ്യോഗസ്ഥരെ റാഞ്ചി ടിക്ടോക്

അതിവേഗം വളരുന്ന ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ടിക്‌ടോകിന്റെ പിതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് വമ്പന്‍ ടെക് കമ്പനികളില്‍ പ്രവൃത്തിപരിചയം ഉള്ളവരെ ജോലിക്കെടുക്കുന്നു. ചെറിയ വിഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡു ചെയ്യാവുന്ന ടിക്‌ടോകിന് ലോകമെമ്പാടും...

സിബിഎസ്ഇ മാത്‌സ് പഠിക്കാന്‍ സൗജന്യമായി ഒരു ആപ്പ്

മാത്തമാറ്റിക്‌സ് പഠനം ലളിതമാക്കാന്‍ ഒരു ലക്ഷത്തിലേറെ ചോദ്യങ്ങള്‍ സൗജന്യമായി നല്‍കുന്ന സേവനത്തിന് ട്യൂട്ടര്‍മൈന്‍ ആപ്പ് തുടക്കം കുറിച്ചു. ആറു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കുള്ള മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും സെല്‍ഫ് അസെസ്മെന്റ്...

ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം;ആർക്ക് ഒ.എസ്സുമായി വാവേയ്​

അമേരിക്കൻ ടെക്​ ഭീമൻ ഗൂഗിളിൻെറ വിലക്ക്​ വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ചൈനീസ്​ കമ്പനിയായ വാവേയ്​ നേരിടുന്നത്​. വിലക്ക്​ വന്നതോടെ വാവേയ്​ക്ക്​ ഗൂഗിൾ ഓപ്പറേറ്റിങ്​ സിസ്​റ്റം ഇനി ഉപയോഗിക്കാനാവില്ല. ഈ പ്രതിസന്ധി...

വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ;സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികളും

ചാന്ദ്രയാൻ രണ്ടിന് പിന്നാലെ വൻ ബഹിരാകാശ പദ്ധതികളുമായി ഐഎസ്ആർഒ. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമടക്കമുള്ള പദ്ധതികൾ പരിഗണനയിലാണെന്ന് ഐസ്ആർഒ ചെയർമാൻ ഡോ കെ ശിവനും...

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ...