Home LATEST ഗായത്രി – മലയാളം ഭാഷക്ക് പുതിയൊരു യൂണികോഡ് ഫോണ്ട്

ഗായത്രി – മലയാളം ഭാഷക്ക് പുതിയൊരു യൂണികോഡ് ഫോണ്ട്

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയുടെ വക മലയാളത്തിന് പുതിയൊരു യൂണികോഡ് ഫോണ്ട് കൂടെ. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയിലെ ബിനോയ് ഡൊമിനിക് ആണ്.

ഫോണ്ടിന്റെ ഓപ്പൺടൈപ്പ് എൻജിനിയറിങ്ങ് കാവ്യ മനോഹറും, പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലുമാണ് നിർവഹിച്ചത്. ഏകദേശം ഒരു വർഷമെടുത്തു ഈ പദ്ധതി പൂർത്തീകരിക്കാൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിനു വേണ്ട സാമ്പത്തിക സഹായം നൽകിയത്.

“എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ” എന്ന ലക്ഷ്യവുമായി സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്. ഗായത്രി ഫോണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

തലക്കെട്ടുകൾക്കു അനുയോജ്യമായ രീതിയിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാ­ണു് ഈ ഫോ­ണ്ടി­ലു­ള്ള­തു്. യുണിക്കോഡ് 11.0 പതിപ്പ്
പിന്തുണയ്ക്കുന്നു.

സാധാരണ വലിപ്പത്തിലുള്ള അക്ഷരത്തിന് പുറമേ കട്ടികൂടിയതും (ബോൾഡും), കട്ടി കുറഞ്ഞതുമായ (തിൻ) പതിപ്പുകളുമുണ്ട് ഈ ഫോണ്ടിന്. ഓപ്പൺ ഫോണ്ട് ലൈസൻസ് പ്രകാരം സ്വതന്ത്രവും, സൗജന്യവുമാണ് ഗായത്രി ഫോണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...

കൊറോണ; നെറ്റ്ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺ പ്രൈമും വീഡിയോ ദൃശ്യനിലവാരം കുറച്ചു

യൂറോപ്പിൽ നെറ്റ് ഫ്ളിക്സിന് പിന്നാലെ യൂട്യൂബും ആമസോൺപ്രൈം വീഡിയോയും വീഡിയോകളുടെ ദൃശ്യനിലവാരം കുറച്ചു. കോറോണ വ്യാപനത്തെ തുടർന്ന് ഗാർഹിക ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടക്കിടെ തടസം നേരിട്ടതിനെ...