Home LATEST കേരള പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുക റോബോട്ട്

കേരള പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുക റോബോട്ട്

മനുഷ്യ രൂപത്തിലുള്ള റോബോട്ടിനെ ഇന്ത്യയിൽ പോലീസ് സേനയിൽ ആദ്യമായിട്ട് ഉപയോഗിക്കുന്ന സംസഥാനമായി കേരളം. ഇതോടെ രാജ്യത്ത് പൊലീസ് സേനയിൽ റോബോട്ടിനെ ഉപയോഗിക്കുന്ന നാലാമത് രാജ്യമാകും ഇന്ത്യ. കെപി-ബോട്ട് എന്ന പേരിലാണ് നമ്മുടെ ‘മലയാളി’ റോബോട്ട് അറിയപ്പെടുക. റോബോട്ടിന്റെ ഭാഷ ഇംഗ്ലീഷാണ്.

കേരള പോലീസ് സൈബർ ഡോമും കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് സംരംഭമായ അസിമോവ് റോബോട്ടികും സംയുക്തമായാണ് റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. എഡിജിപി മനോജ് എബ്രഹാം ആണ് റോബോട്ടിന്റെ പ്രത്യേകതകൾ വിവരിച്ചു കൊണ്ട് റോബോട്ടിനെ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്.

സന്ദര്‍ശകരെ സ്വീകരിക്കൽ, അവരുടെ വിവരങ്ങൾ ചോദിച്ചറിയുക, അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് കെപി-ബോട്ടിന്റെ പ്രാഥമിക ദൗത്യങ്ങൾ. ഓഫീസില്‍ എത്തുന്നവര്‍ക്ക് എവിടെ എത്തണം എന്ന് കൃത്യമായി വഴികാട്ടാന്‍ റോബോട്ടിന് കഴിയും. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യാനും വനിതാ എസ്.ഐ യുടെ മാതൃകയിലുളള ഈ യന്ത്രമനുഷ്യന് കഴിയും.

സന്ദർശകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഉദ്യോഗസ്ഥരെ കാണാൻ കഴിയുന്ന സമയം അറിയിക്കാനും, സന്ദർശക ഐഡി നൽകാനും കെപി-ബോട്ടിന് കഴിയും. കൂടാതെ സന്ദർശകരുടെ പരാതിയുടെ കേസ് ഫയൽ ഉണ്ടാക്കാനും നമ്മുടെ യന്തിരന് കഴിയും.

റോബോട്ടിന്റെ ഉള്ളില്‍ കാമറ ഘടിപ്പിച്ചിട്ടുണ്ട്. ഒരു ഒരു കുറ്റവാളി പോലീസ് ആസ്ഥാനത്ത് എത്തുകയാണെങ്കില്‍ ഫേസ് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിച്ച് കുറ്റവാളിയെ തിരിച്ചറിഞ്ഞ് തടയാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്.

ഭാവിയിൽ മെറ്റല്‍ ഡിറ്റക്റ്റര്‍, തെർമൽ ഇമേജിങ്, ഗ്യാസ് സെൻസറിംഗ് തുടങ്ങിയ ഘടിപ്പിച്ച് റോബോട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പദ്ധതി ഉണ്ട്. ഒരു തവണ പരാതി നൽകിയ ആൾ വീണ്ടും വരുമ്പോൾ അയാളെ ഫേസ് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിച്ച് തിരിച്ചറിഞ്ഞു അയാളുടെ പരാതിയുടെ സ്ഥിതി എന്താണെന്ന് അറിയിക്കാൻ ഉള്ള സൗകര്യവും ഭാവിയിൽ ഈ റോബോട്ടിൽ ഉൾപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിക്ഷേപണം വിജയകരം; ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിൽ

ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാൻ-2 പേടകത്തെയും വഹിച്ച്​​ ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ൽ.​വി-​മാ​ർ​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ൽ​ നി​ന്ന്...

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്.

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു....

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുരുകുന്നു; ആശങ്കയോടെ ശാസ്ത്രലോകം

ആർക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ശാസ്ത്രലോകം കണക്കുകൂട്ടിയതിനെക്കാൾ വേഗത്തിൽ. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർക്ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ...

വ്യാ​ജ​നെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

വ്യാ​ജ​ചിത്രവും വിഡിയോയും ക​ണ്ടെ​ത്താ​ൻ നി​ര്‍മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ. കാ​ലി​ഫോ​ര്‍ണി​യ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​റാ​യ അ​മി​ത് റോ​യ് ചൗ​ധ​രി​യു​ടെ...

ചന്ദ്രയാൻ2: കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും ഇന്ന് ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ...